കർണാടകയിൽ ക്വാറിയിലേക്ക് ജലാറ്റിൻ സ്റ്റിക്കുമായി പോയ ട്രക്ക് പൊട്ടിത്തെറിച്ചു. എട്ട് പേർ മരിച്ചു. മൃതദേഹങ്ങളെല്ലാം ചിന്നിച്ചിതറി. ഷിമോഗയിൽ ഹുൻസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക് പോയത്
പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ഭൂചലനമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സ്‌ഫോടനമെന്ന് വ്യക്തമായത്. മരിച്ച എട്ട് പേരും തൊഴിലാളികളാണ്
പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബോംബ് സ്‌ക്വാഡ് പരിശോധിക്കുന്നുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ റോഡിൽ വിള്ളലുകൾ വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.