Headlines

Webdesk

ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍

സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്‌നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍…

Read More

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 564 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6208 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 525 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന് എത്തിയവര്‍ – 1* കക്കോടി…

Read More

ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍

സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്‌നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍…

Read More

കോട്ടയത്ത് 19കാരി തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍

കോട്ടയം: കോട്ടയം ജില്ലയിലെ കളത്തിപ്പടിയില്‍ 19കാരി പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. ചെമ്പോല ഭാഗത്താണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയെ ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളത്തിപ്പടി ചെമ്പോല സ്വദേശി കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടേയും മകളാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന 19 കാരിയായ ജീന. ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ അടുക്കളയില്‍ വെച്ച് പെണ്‍കുട്ടിയ്ക്ക് പൊള്ളലേറ്റത്.

Read More

വയനാട് ‍ജില്ലയിൽ 238 പേര്‍ക്ക് കൂടി കോവിഡ്;235 പേര്‍ക്ക് രോഗമുക്തി ,237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (21.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 2 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21119 ആയി. 17823 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 131 മരണം. നിലവില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ്…

Read More

പാക് കടലിടുക്കിൽ നാല് മത്സ്യത്തൊഴിലാളികൾ മുങ്ങിമരിച്ചു; നാല് പേരും തമിഴ്‌നാട് സ്വദേശികൾ

പാക് കടലിടുക്കിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മുങ്ങിമരിച്ചു. നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. അറസ്റ്റ് തടഞ്ഞപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ശ്രീലങ്കൻ നാവികസേന പറയുന്നു. മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ചിരുന്നതായും നാവികസേന അറിയിച്ചു.  

Read More

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ പുറത്താക്കാനായി പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തിന് പി ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി മൂന്ന് മണിക്കൂറൂം 45 മിനിറ്റും പ്രമേയത്തിൻ മേലുള്ള ചർച്ച നീണ്ടുനിന്നു. സ്പീക്കർ സഭയിൽ നടത്തിയ നവീകരണത്തിൽ അഴിമതിയുണ്ടെന്നും സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെ സ്പീക്കറെ പ്രതിരോധിച്ച് ശക്തമായി രംഗത്തുവന്നു. സ്പീക്കറും…

Read More

തിരുവനന്തപുരത്ത് ആറും ഒമ്പതും വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ പീഡനം; വീട്ടിലെ സഹായിയായ 65കാരൻ അറസ്റ്റിൽ

തിരുവനന്തപുരം മുരുക്കുംപുഴയിൽ സഹോദരിമാരായ ബാലികമാരെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. ആറും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെയാണ് 65കാരനായ വിക്രമൻ പീഡിപ്പിച്ചത്. അമ്മ വിദേശത്ത് ആയതിനാൽ കുട്ടികൾ മുത്തശ്ശിക്കൊപ്പം വാടക വീട്ടിലാണ് നിൽക്കുന്നത്. ഈ വീട്ടിലെ സഹായി ആണ് വിക്രമൻ. വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കുട്ടികൾ വിവരം അയൽക്കാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

Read More

ശ്വാസതടസ്സം, കടുത്ത പനി: വി കെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

വി കെ ശശികലയെ ബംഗാളൂരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശാരീരിക അവശതകളെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു അതേസമയം കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. കടുത്ത ശ്വാസതടസ്സം, ചുമ, പനി, തളർച്ച എന്നിവയാണ് ശശികലക്കുള്ളത്. പ്രമേഹവും അമിത രക്തസമ്മർദവുമുണ്ട്. അതേസമയം ശശികലക്ക് ചികിത്സ നൽകാൻ ജയിൽ അധികൃതർ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു മികച്ച ചികിത്സ ഉറപ്പുവരുത്താൻ കർണാടക സർക്കാർ തയ്യാറാകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ടിടിവി…

Read More