Headlines

Webdesk

760 ഗോളുകളുമായി ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; സൂപ്പർ കപ്പ് യുവന്റസിന്

ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം യുവന്റസിന്. നാപോളിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് യുവന്റസ് സൂപ്പർ കപ്പ് ജേതാക്കളായത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ആൽവാരോ മൊറാട്ട എന്നിവരാണ് യുവന്റസിനായി സ്‌കോർ ചെയ്തത്. ഈ ഗോളോടെ അന്താര്ഷ്ട്ര കരിയറിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 760 ആയി ഉയർന്നു രാജ്യത്തിനും വിവിധ ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 760 ഗോളുകൾ സ്വന്തമാക്കിയത്. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. 757 ഗോളെന്ന പെലെയുടെ റെക്കോർഡ് നേരത്തെ…

Read More

760 ഗോളുകളുമായി ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; സൂപ്പർ കപ്പ് യുവന്റസിന്

ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം യുവന്റസിന്. നാപോളിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് യുവന്റസ് സൂപ്പർ കപ്പ് ജേതാക്കളായത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ആൽവാരോ മൊറാട്ട എന്നിവരാണ് യുവന്റസിനായി സ്‌കോർ ചെയ്തത്. ഈ ഗോളോടെ അന്താര്ഷ്ട്ര കരിയറിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 760 ആയി ഉയർന്നു രാജ്യത്തിനും വിവിധ ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 760 ഗോളുകൾ സ്വന്തമാക്കിയത്. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. 757 ഗോളെന്ന പെലെയുടെ റെക്കോർഡ് നേരത്തെ…

Read More

വരുന്ന ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും

വരുന്ന ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്വം ബഹുമതിയായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു. ‘രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായുള്ള നിയമനം യഥാര്‍ത്ഥത്തില്‍ ഒരു ബഹുമതി തന്നെയാണ്. എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണിത്. ദീര്‍ഘകാലം ഈ ടീമിനായി കളിക്കാനുള്ള ഭാഗ്യം…

Read More

നിലമ്പൂരിലെ കാട്ടാന ശല്യം: പ്രതിരോധത്തിന് പ്രത്യേക സംഘവുമായി വനംവകുപ്പ്

മലപ്പുറം: നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. 41 അംഗങ്ങളുള്ള ദ്രുത പ്രതികരണ സേനക്കാണ് വനം വകുപ്പ് രൂപം നല്‍കിയത്. 7 ആര്‍.ആര്‍.ടി അംഗങ്ങള്‍, വനംവകുപ്പ് ജീവനക്കാര്‍, സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍. എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങള്‍, എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 41 അംഗ സംഘം. വനമേഖലയില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സംഘം നീരിക്ഷണം ആരംഭിച്ചു. ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങളുടെ സഹായത്തോടെ കാട്ടാനകളെ കണ്ടെത്തും.പിന്നീട്…

Read More

മത്സരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കാമെന്ന് കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നാണ് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രം ഇതിൽ മറുപടി നൽകിയിട്ടില്ല മറ്റ് സംസ്ഥാനങ്ങളിൽ സംസ്ഥാന അധ്യക്ഷൻമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാറുണ്ട്. സംസ്ഥാനത്ത് മുതിർന്ന നേതാക്കളെല്ലാം മത്സരിക്കുന്നുണ്ട്. താനും മത്സരിച്ചാൽ പ്രചാരണത്തിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു കോന്നിയിലോ മഞ്ചേശ്വരത്തോ സുരേന്ദ്രൻ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലും സുരേന്ദ്രനെ പരിഗണിച്ചിരുന്നു.

Read More

ബിജെപി നേതാക്കളിൽ 90 ശതമാനവും വിശ്വസിക്കാൻ കൊള്ളാത്തവർ: മേജർ രവി

സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ വിമർശനവുമായി സംവിധായകൻ മേജർ രവി. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മേജർ രവി പറയുന്നു. മസിൽ പിടിച്ചു നടക്കാൻ മാത്രമേ ഇവർക്ക് കഴിയൂ. രാഷ്ട്രീയം ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കൾ. താഴെ തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞു നോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ല. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കൾക്ക് വേണ്ടി പ്രസംഗിക്കാൻ പോകില്ലെന്നും മേജർ രവി പറഞ്ഞു.

Read More

ഇൻഡോറിൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചാക്കിൽകെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

മധ്യപ്രദേശിനെ നടുക്കി വീണ്ടും ക്രൂര പീഡനം. കോളജ് വിദ്യാർഥിനിയെ മുൻ കാമുകനും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുത്തി പരുക്കേൽപ്പിച്ച് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. ഇൻഡോറിലെ ഭഗരിത്പുരയിലാണ് സംഭവം 19കാരിയായ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. ക്ലാസ് കഴിഞ്ഞു മടങ്ങവെ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ആളില്ലാത്ത ഫ്‌ളാറ്റിലെത്തിച്ച ശേഷം പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ കുത്തി പരുക്കേൽപ്പിച്ചു

Read More

ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല

പി ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്നത് ബാലിശമാണ്. എല്ലാവരും പ്രത്യേകം സംവിധാനം നൽകാൻ സാധിക്കില്ല സ്പീക്കർ സംശുദ്ധിയുടെ പര്യായമാകണം. ശ്രീരാമകൃഷ്ണൻ ഇതിൽ പരാജയപ്പെട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് വന്നത് അപമാനമല്ലേ. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം കഷ്ടപ്പെടുമ്പോൾ കോടിക്കണക്കിന് രൂപ അനാവശ്യമായി ചെലവാക്കി. സ്വർണക്കടത്ത് പ്രതികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കേരളം കണ്ടതാണ് സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ സഭയിൽ ചർച്ച നടക്കുകയാണ്….

Read More

സ്പീക്കറെ നീക്കണമെന്ന പ്രമേയം യുക്തിക്ക് നിരക്കാത്തതെന്ന് പി ശ്രീരാമകൃഷ്ണൻ

സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം യുക്തിക്ക് നിരക്കാത്തത് ആണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്പീക്കർക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല. അതിനാൽ സ്വപ്നയെ കുറിച്ച് അറിയാൻ സാധിച്ചില്ല. സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കും മുമ്പേ തന്നോടു ചോദിക്കാമായിരുന്നു. ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു താൻ വീണ്ടും മത്സരിക്കുമോയെന്ന കാര്യം തീരമാനിക്കേണ്ടത് പാർട്ടിയാണെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഇന്നാണ് സ്പീക്കർക്കെതിരായ പ്രമേയത്തിൽ സഭയിൽ ചർച്ച നടക്കുന്നത്.

Read More

സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് സഭയിൽ

സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ ഇന്ന് ചർച്ച ചെയ്യും. സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഉച്ചയ്ക്ക് മുമ്പ് രണ്ട് മണിക്കൂർ നേരമാകും ഇതുസംബന്ധിച്ച ചർച്ച ഡെപ്യൂട്ടി സ്പീക്കർ ഈ സമയം സഭ നിയന്ത്രിക്കും. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ മറുപടി നൽകും. പ്രമേയം വോട്ടിനിട്ട് തള്ളും. ഇത് മൂന്നാം തവണയാണ് നിയമസഭയിൽ സ്പീക്കർക്കെതിരെ പ്രമേയം വരുന്നത്. 2004ൽ വക്കം പുരുഷോത്തമൻ, 1982ൽ എ സി…

Read More