Headlines

Webdesk

അമേരിക്കയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി, പാരീസ് ഉടമ്പടിയിൽ അംഗമാകും; ട്രംപിനെ തിരുത്തി ബൈഡന്റെ ഉത്തരവുകൾ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തിരുത്തി ഡോ ബൈഡന്റെ ഉത്തരവുകൾ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ് ഹൗസിൽ എത്തിയ ബൈഡൻ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പിട്ടു 17 ഉത്തരവുകളിലാണ് ബൈഡന്റെ ഒപ്പിട്ടത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുകയും, പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാകുകയും ചെയ്യുന്നതടക്കമുള്ള ഉത്തരവുകളാണിത്. വിസ നിയമങ്ങളിലും അഭയാർഥി പ്രശ്‌നത്തിലും കൂടുതൽ ഉദാര നടപടികളുണ്ടാകും ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും, സർക്കാർ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മാസ്‌ക് നിർബന്ധമാക്കും,…

Read More

ധനമന്ത്രി വാക്കുപാലിച്ചു; സ്‌നേഹയുടെ സ്‌കൂളിന് ഏഴ് കോടി രൂപ അനുവദിച്ചു

ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണത്തിനിടെ ചൊല്ലിയ കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരം പുലരുകയും സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും ചെയ്യും എന്ന് തുടങ്ങുന്ന കവിതയുടെ പിറവി പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി സ്‌നേഹയുടെ തൂലികയിൽ നിന്നായിരുന്നു. സ്‌നേഹ പഠിക്കുന്ന വിദ്യാലയത്തിന്റെ ദയനീയാവസ്ഥ ഇതിന് പിന്നാലെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ഇതോടെ സ്‌കൂളിന് പുതിയ കെട്ടിയം നിർമിക്കാമെന്ന് ബജറ്റ് അവതരണ ദിവസം തന്നെ മന്ത്രി വാക്കു നൽകുകയും ചെയ്തു. ഇതാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്. സ്‌നേഹയുടെ സ്‌കൂളിന്…

Read More

ബന്ധം കൂടുതൽ ദൃഢമാകട്ടെയെന്ന് ഇന്ത്യ; ബൈഡനെയും കമലയെയും ആശംസിച്ച് ലോക നേതാക്കൾ

അമേരിക്കയുടെ സാരഥ്യം ഏറ്റെടുത്തതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ച് ലോക രാജ്യങ്ങൾ. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് മോദിയുടെ ട്വീറ്റ് വന്നത്. പൊതുവായുള്ള വെല്ലുവിളികളെ നേരിടുന്നതിലും സമാധാനവും സുരക്ഷയും ഉറപ്പാക്കാനും യോജിച്ച് പ്രവർത്തിക്കാനാകുമെന്നും മോദി പറഞ്ഞു. കമലാ ഹാരിസിനെയും മോദി അഭിനന്ദിച്ചു. അതേസമയം ട്രംപുമായുള്ള മോദിയുടെ ബന്ധവും നമസ്‌തേ ഫ്രണ്ട്, ഇന്ത്യാ ഫ്രണ്ട് തുടങ്ങിയ പ്രയോഗങ്ങളും എടുത്ത് മോദി…

Read More

രാഹുല്‍ഗാന്ധി എം പി 28ന് വയനാട് ജില്ലയില്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി 28ന് ജില്ലയിലെത്തും. മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖര്‍, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കര്‍ഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും യു ഡി എഫ് കണ്‍വീനര്‍ അറിയിച്ചു.  27ന്  മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി  28-ന് ഒരു ദിവസം വയനാട് ജില്ലയിലെ പര്യടനം കഴിഞ്ഞ് മടങ്ങും  

Read More

വയനാട് കേണിച്ചിറയിൽ ഒരു വയസ്സുകാരനെ മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ കേസ്.

കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു  വയസ്സുക്കാരനെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മേപ്പാടി കുന്നമ്പറ്റ സ്വദേശി സഹദേവൻ എന്നയാൾക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുക എന്ന നിയമ പ്രകാരം കേണിച്ചിറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ കുന്നമ്പ റ്റയിലുള്ള വീട്ടിൽ വെച്ചാണ് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്.

Read More

അപകടത്തിൽ മരിച്ച സൽമാനുൽ ഫാരിസിൻ്റെ മൃതദേഹം സംസ്കരിച്ചു.

കര്‍ണാടകയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ എം.എസ്.എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകനുമായ സല്‍മാനുല്‍ ഫാരിസാ(22)ണ് മരിച്ചത്. ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സല്‍മാന്‍ ഓടിച്ച ബൈക്കില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹലിനെ പരിക്കുകളോടെ നഞ്ചന്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗലൂരുവിലെ ഐഡി കമ്പനിയിലെ ജോലിക്കാരാണ് ഇരുവരും. ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം വൈകിട്ട് ചുണ്ടേല്‍ പള്ളി…

Read More

പീനട്ട് ബട്ടര്‍ ഒരു സ്പൂണ്‍ ദിവസവും; ആയുസ്സ് കൂട്ടും ഒറ്റമൂലി

പീനട്ട് ബട്ടര്‍ കഴിക്കുന്നവരാണ് പലരും. എന്നാല്‍ എന്താണ് പീനട്ട് ബട്ടര്‍ എന്നുള്ളത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഉണക്കിവറുത്ത നിലക്കടലയില്‍ നിന്നാണ് പീനട്ട് ബട്ടര്‍ തയ്യാറാക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നിലക്കടല എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും വൈവിധ്യമായ രുചി നല്‍കുന്നത് കൊണ്ട് തന്നെയാണ് കുട്ടികളുടെ പ്രിയപ്പെട്ടതാക്കി ഇതിനെ മാറ്റുന്നത്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു പ്രകൃതിദത്ത പ്രോട്ടീനുകളും നിലക്കടലയിലെ സ്വാഭാവിക കൊഴുപ്പും കാന്‍സര്‍ പോലുള്ള സ്തനരോഗങ്ങളുടെ സാധ്യതയെ ഗണ്യമായി കുറയ്ക്കും. സ്തനാര്‍ബുദ…

Read More

‘മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണമെന്നും, ഏതാനും ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വരുന്നുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ‘എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന കരുത്തരായ സംഘം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കണം. ജാഗ്രതയോടെ ഇരിക്കൂ. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണം’ ട്വിറ്ററില്‍ കെവിന്‍ പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു….

Read More

മലയാളത്തിന്റെ മുത്തച്ഛൻ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച അദ്ദേഹം ഒരാഴ്ചയിലധികമായി കണ്ണൂരിൽ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യപിതാവ് കൂടിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. 76ാം വയസ്സിൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. തുടർന്ന് തമിഴ് സിനിമകളിലടക്കം അദ്ദേഹം സാന്നിധ്യമറിയിച്ചു.

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 770പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

 കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 770പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6627 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കോവിഡ് വാക്സിനേഷന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍…

Read More