Headlines

Webdesk

വിമാനത്താവളം അദാനിക്ക്‌ നൽകുന്നതിൽനിന്ന്‌ പിൻമാറണം; സംസ്‌ഥാനത്തിന്‌ നൽകിയ ഉറപ്പ്‌ കേന്ദ്രം പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണമെന്നും സംസ്ഥാനത്തിന് തന്ന ഉറപ്പ് പാലിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു. വിമാനത്താവള സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ പരോക്ഷമായി കേന്ദ്രത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശശുദ്ധിയോടെയാണ് വിഷയത്തില്‍ ഇടപെട്ടത് . കേന്ദ്രസര്‍ക്കാറിനെ ന്യായീകരിക്കാന്‍ ശശി…

Read More

വയനാട് അമ്പലവയലിൽ ചന്ദന മര മോഷണം

അമ്പലവയല്‍പഞ്ചായത്തിലെ അടിവാരം-ഓടവയല്‍ പാതയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ചന്ദനമരമാണ് ഇന്നലെ രാത്രിയില്‍ മോഷണം പോയത്.സാമാന്യം വണ്ണമുളള മരത്തിന്റെ കാതലുളള ഭാഗം മോഷ്ടാക്കള്‍ കൊണ്ടുപോയി.ബാക്കിഭാഗം ഇവിടെയുപേക്ഷിച്ചു.മുമ്പും ഈ പ്രദേശങ്ങളില്‍ ചന്ദനമരം മോഷണം പോയിരുന്നു അമ്പലവയല്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് മുന്‍വശത്തു നടന്ന മോഷണത്തില്‍ മരം കൊണ്ടുപോകാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.മാത്രവുമല്ല മോഷ്ടാക്കള്‍ മരം മുറിക്കാന്‍ ഉപയോഗിക്കുന്ന വാള്‍ അടക്കം ഇവിടെ ഉപേക്ഷിച്ചു പോയിരുന്നു. രാത്രിയില്‍ മരം മുറിക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികള്‍ ആരെങ്കിലും ഇറങ്ങിയതിനെ തുടര്‍ന്നായിരിക്കും മോഷ്ടാക്കള്‍ മരം ഉപേക്ഷിച്ചുപോയതെന്നാണ് പോലീസിന്റെ നിഗമനം….

Read More

ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടു

ചെന്നൈ: മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള തന്റെ കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് താരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിന് മുന്നോടിയായി സിഎസ്‌കെ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പേരുകള്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കെയാണ് 40 കാരനായ താരത്തിന്റെ പിന്‍മാറ്റം. കഴിഞ്ഞ തവണത്തെ ഐപിഎല്ലില്‍ നിന്നും വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി താരം പിന്‍മാറിയിരുന്നു. രണ്ട് വര്‍ഷം സിഎസ്‌കെയ്ക്കു വേണ്ടി കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഹര്‍ഭജന്‍ അറിയിച്ചു.

Read More

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉയര്‍ത്തുന്നത് വി​ല​യി​രു​ത്താ​ന്‍ നി​യോ​ഗി​ച്ച സ​മി​തി കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചു. വി​വാ​ഹ​പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​മി​തി ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​താ​യാ​ണ്​ സൂ​ച​ന​ക​ള്‍. ജ​യ ​ജെ​യ്​​റ്റ്​​ലി അ​ധ്യ​ക്ഷ​യാ​യ 10 അം​ഗ സ​മി​തി​യെ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച​ത്. നി​ല​വി​ല്‍ 18 വ​യ​സ്സാ​ണ്​ പെണ്‍കുട്ടികളുടെ വി​വാ​ഹ​പ്രാ​യം. പെ​ണ്‍​കു​ട്ടി​ക​ളു​​ടെ ആ​രോ​ഗ്യ​നി​ല, പോ​ഷ​കാ​ഹാ​ര​ല​ഭ്യ​ത, പ്ര​സ​വാ​നു​പാ​തം, ലിം​ഗാ​നു​പാ​തം തു​ട​ങ്ങി​യ​വ​ പ​രി​ശോ​ധി​ച്ചാ​ണ്​ സ​മി​തി റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​ത്. കഴിഞ്ഞ വര്‍ഷത്തെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ചെ​​ങ്കോ​ട്ട​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്​ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യത്തെ…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്താഴ്ച കേരളത്തിലെത്തും. അഞ്ചു സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറം മീണ പറഞ്ഞു.നിലവിലെ കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുള്ളത്. പുതിയ അപേക്ഷകള്‍ പരിശോധിച്ച് ഇതില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുക. പേരു…

Read More

കൽപ്പറ്റ സീറ്റ് തർക്കത്തിനിടയിൽ വയനാട്ടിൽ യു.ഡി.എഫ്. യോഗം തുടങ്ങി.

വയനാട് ജില്ലാ യു.ഡി.എഫ്.  യോഗം കൽപറ്റ ലീഗ് ഹൗസിൽ തുടങ്ങി. യു.ഡി.എഫ്.  കൺവീനർ എൻ’ ഡി അപ്പച്ചന്റെ നേതൃത്വത്തിലാണ് യോഗം. മുസ്ലിം  ലീഗിന്റെ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടൽ യോഗത്തിൽ ചർച്ചയാകും. എ.ഐ. സി. സി. അംഗം പി.കെ. ജയലക്ഷ്മിയും  യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.  

Read More

ആലപ്പുഴയിൽ വീണ്ടും പക്ഷി പനി; താറാവുകളെയും കോഴികളെയും കൊന്നൊടുക്കും

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. കൈനകരിയിൽ അഞ്ഞൂറോളം താറാവുകൾ അടക്കം പക്ഷികൾ ചത്തത് പക്ഷിപ്പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധന ഫലമാണ് ഇക്കാര്യം തെളിയിച്ചത് ഇതോടെ പ്രദേശത്ത് കള്ളിംഗ് നടക്കും. കൈനകരിയിൽ മാത്രം 700 താറാവുകളെയും 1600 കോഴികളെയും കൊന്നൊടുക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. ഈ മാസം ആദ്യവും കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷി പനി സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് ഇവിടങ്ങളിൽ കൊന്നൊടുക്കിയത്.

Read More

ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്

മലപ്പുറം: ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പോത്തുകല്ല് വാണിയംപുഴയില്‍വച്ച് തണ്ടന്‍കല്ല് ആദിവാസി കോളനിയില്‍ താമസിക്കുന്ന യുവാവ് ബാബു (35)വിനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലിന് പരിക്കുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.  

Read More

കന്യാസ്ത്രീക്കെതിരായ പരാമർശം: പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ. നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് പിസി ജോർജിനെതിരായ നടപടിക്ക് ശുപാർശ നൽകിയത്. കമ്മിറ്റിയുടെ ഏഴാം നമ്പർ റിപ്പോർട്ടായാണ് പിസി ജോർജിനെതിരായ പരാതി സഭയിൽ വെച്ചത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തിൽ എംഎൽഎ പരാമർശം നടത്തിയെന്നായിരുന്നു പരാതി. കമ്മിറ്റി ഇത് പരിശോധിച്ചു. തുടർന്നാണ് ശാസിക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് നൽകിയത്.    

Read More

അസി. പ്രോട്ടോക്കോൾ ഓഫീസറോട് കസ്റ്റംസ് മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്ന് മുഖ്യമന്ത്രി

അസി. പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഡ്വ. വി ജോയിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അഞ്ചിനാണ് ഹരികൃഷ്ണൻ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ഉദ്യോഗസ്ഥർ പറയുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് പറയുകയുമായിരുന്നു. മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് കസ്റ്റംസിൽ നിന്നുണ്ടായത്. തുടർന്ന് ഹരികൃഷ്ണൻ…

Read More