Headlines

Webdesk

പശ്ചിമ ബംഗാളിൽ കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 13 പേർ മരിച്ചു

പശ്ചിമബംഗാളിൽ കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ13 പേർ മരിച്ചു. 18 ഓളം പേർക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ ജയ്പാൽഗുരി ജില്ലയിലെ ധൂപ്ഗിരിയിലാണ് അപകടം ഉണ്ടായത്. മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച മറഞ്ഞതോടെ കാർ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയും തുടർന്ന് എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം…

Read More

കർണാടകയിലെ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ്  മരിച്ചു

കർണാടകയിലെ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ്  മരിച്ചു. വൈത്തിരി ചുണ്ടേലിലെ കുളങ്ങരക്കാട്ടിൽ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകൻ  ( സൽമാൻ (22) ആണ് മരിച്ചത്.   ഫർസാനയും ഫർഹാനയുമാണ് സഹോദരങ്ങൾ എം.എസ്.എഫ്. കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു..   രണ്ട് മാസം മുമ്പ് ഐ ഡി ഫ്രഷ് കമ്പനിയിൽ ജോലി ലഭിച്ചിരുന്നു. ഇതിൻ്റെ ആവശ്യാർത്ഥം ബാംഗ്ലൂരിൽ പോയി മടങ്ങി വരികയായിരുന്നു കർണാടകയിലെ ഗുണ്ടിൽ പേട്ടിനടുത്ത നഞ്ചൻഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട സൽമാൻ എം..എസ്.എഫിനെ ഹൃദയത്തോട്…

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു; പവന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 4580 രൂപയായി ഇന്നലെയും സ്വർണത്തിന്റെ വിലയിൽ 120 രൂപയുടെ വർധനവുണ്ടായിരുന്നു. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840.30 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 49,115 രൂപയിലെത്തി.

Read More

എല്ലാം തീരുമാനിച്ചത് ശിവശങ്കർ, മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല; സ്പ്രിംക്ലർ കരാറിൽ അന്വേഷണ റിപ്പോർട്ട്

സ്പ്രിംക്ലർ കരാറിന്റെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറാണ് എല്ലാം തീരുമാനിച്ചതെന്നും മാധവൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കറിനെതിരെ രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത് കൊവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള കമ്പനിക്ക് മറിച്ചു നൽകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടർന്നാണ് മാധവൻ നായർ കമ്മിറ്റിയെ വെച്ച് സർക്കാർ അന്വേഷണം നടത്തിയത്. കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന

ഏപ്രില്‍ 15 നും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ അടുത്തയാഴ്ചയോടെ കേരളത്തിലെത്തും. ഇവരുടെ സന്ദര്‍ശനത്തിന് ശേഷമാകും തിയതി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും വിളിക്കും. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍…

Read More

വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; മകന് വേണ്ടി കളമശ്ശേരി സീറ്റ് ചോദിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല. പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായതോടെയാണ് നടപടി. പകരം ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്റെ പേരാണ് പരിഗണിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിച്ഛായ തകർന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഇബ്രാഹിംകുഞ്ഞ് മത്സരത്തിൽ നിന്ന് പിൻമാറുന്നത്. അതേസമയം മകന് സീറ്റ് വേണമെന്ന് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെടും. ലീഗ് നേതൃത്വത്തിൽ പിടിപാടുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം തള്ളാനും സാധ്യത…

Read More

കേരളത്തിലേക്കുള്ള രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ ഇന്ന് എത്തും; ലക്ഷദ്വീപിലേക്കും ഒരു ബോക്‌സ്

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിൻ ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒൻപതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ് എത്തുക. രാവിലെ 11.15ന് ഗോ എയർ വിമാനത്തിൽ വാക്സിൻ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്സിൻ വിതരണത്തിന് നേതൃത്വം നൽകുക. ലക്ഷദ്വീപിലേക്കുള്ള വാക്സിൻ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളക് റോഡ് മാർഗവും മേഖലാ വാക്സിൻ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകും.

Read More

കർഷക പ്രക്ഷോഭം: കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ പത്താംവട്ട ചർച്ച ഇന്ന്

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാരിന്റെ പത്താംവട്ട ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ചർച്ച. ഇരുവിഭാഗവും നിലപാടുകളിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലയിൽ തുടരുന്നതോടെ ചർച്ച പരാജയപ്പെടാനാണ് സാധ്യതയേറെയും കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരുമായി കൂടിക്കാഴ്ച നടത്തും. തങ്ങൾ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുതെന്നും തുറന്ന മനസ്സോടെ സമിതിയുമായി സഹകരിക്കണമെന്നും കർഷകരോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലിയുമായി…

Read More

പാണ്ടിക്കാട് പോക്‌സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് 21 പേർ

മലപ്പുറം പാണ്ടിക്കാട് 17കാരി പീഡനത്തിന് ഇരയായ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. 44 പേരാണ് പ്രതി പട്ടികയിലുള്ളത്. ഒളിവിലായിരുന്ന ജിബിനെ വളാഞ്ചേരിയിൽ വെച്ചാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2016, 2017, 2020 എന്നീ വർഷങ്ങളിലായി 32 കേസുകളാണ് സംഭവത്തിലുള്ളത്. ഇതിൽ 29 കേസുകളും 2020ലാണ് നടന്നത്. പോക്‌സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കണമെന്നും തുടർ…

Read More

സൗദി തണുത്തുറയുന്നു; താപനില പൂജ്യത്തിൽ താഴെയാകും: വിവിധ പ്രവിശ്യകളിൽ മൂടൽ മഞ്ഞ്

റിയാദ് : ചൊവ്വാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക വടക്കൻ പ്രദേശങ്ങളിലും കടുത്ത മൂടൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ -4 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ വിവരങ്ങൾ പിന്തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ അഭ്യർഥിച്ചു. രാജ്യത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മധ്യഭാഗത്തും താപനില കുറയുകയും…

Read More