‘കരാർ കമ്പനിക്ക് ലാഭകരമല്ല’: സംസ്ഥാന സർക്കാരുമായി കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ചിപ്സൺ ഏവിയേഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വിമാന കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ചിപ്സൺ ഏവിയേഷൻ. കരാറിനായി വഴിവിട്ട നീക്കങ്ങൾ നടത്തിയിട്ടില്ലെന്നും വിശദീകരണം. മുഖ്യമന്ത്രി വിഡി സതീശന്റെ യാത്രാവിവാദത്തിനു പിന്നാലെയാണ് ചിപ്സൺ ഏവിയേഷന്റെ വിശദീകരണം. സർക്കാരുമായുള്ള കരാർ കമ്പനിക്ക് ലാഭകരമല്ലെന്നും ചിപ്സൺ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി അതേസമയം മുഖ്യമന്ത്രി മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസർ ചിപ്സൺ ഏവിയേഷനായിരുന്നുവെന്ന് പുറത്തുവന്നിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷമുളള വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി വെളിപ്പെടുത്താൻ കൂട്ടാക്കാതിരുന്ന ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസർ ആരാണെന്ന…
