ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെ പി സി സി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൻ്റെ ചുമതലക്കാരിയായിരുന്നു രമണി. നാളെത്തന്നെ യോഗം ചേരാനാണ് കെ പി സി സിയുടെ നിർദേശം. ഇരു വിഭാഗങ്ങളെ കേൾക്കാനും നിർദേശം നൽകി കഴിഞ്ഞു. കയ്യാങ്കളിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിൻ്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി…
