‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’
ലണ്ടൻ ∙ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സൈനിക നേതൃത്വവും തമ്മിൽ ‘നിശബ്ദ പോരാട്ട’ത്തിലാണെന്ന് മുത്തഹിദ ഖ്വാമി മൂവ്മെന്റ് (എം.ക്യു.എം.) സ്ഥാപകൻ അൽത്താഫ് ഹുസൈൻ. പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം വലിയ രാഷ്ട്രീയ, സുരക്ഷാ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പാക്കിസ്ഥാൻ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ജനങ്ങൾ ഈ അപകടങ്ങളെക്കുറിച്ച് അജ്ഞരാണെന്നും വിഡിയോ സന്ദേശത്തിൽ അൽത്താഫ് ഹുസൈൻ ആരോപിച്ചു. 28 ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള…
