ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്‌ട്രപതി എത്തിയ ഉത്രട്ടാതി ജലമേളയ്ക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം. എന്നാൽ വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് അഷ്ടമിരോഹിണി ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ജയകുമാറിന്റെ പ്രതികരണം. ജയകുമാറിനു പകരം ക്ഷേത്ര തന്ത്രിമാരിൽ ഒരാളായ അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ഉദ്ഘാടകനായത്. പള്ളിയോട സേവാ സംഘം പരിപാടികൾ രാഷ്ട്രീയ…
