
പ്രളയക്കെടുതി രൂക്ഷം; നേപ്പാളിൽ 47 മരണം
ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷം. നേപ്പാളിൽ 47 പേർ മരിച്ചു. ഒൻപത് പേരെ കാണാതായി. പ്രളയക്കെടുതിയിൽ വടക്കൻ ബംഗാളിലെ ഡാർജിലിംഗിൽ അതീവ രൂക്ഷമാണ് സാഹചര്യം. ഡാർജിലിംഗിൽ മരണം 17 ആയി. മണ്ണിടിച്ചിലിൽ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മണ്ണിടിച്ചിലിൽ പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ബാലസൺ നദിക്ക് കുറുകെയുള്ള ധുഡിയ…