മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവം; പ്രതിഷേധവുമായി KUWJ
തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). സ്ഥാപനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ വേര്‍തിരിച്ചു കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കെയുഡബ്ല്യുജെ പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരെ അലങ്കോലപ്പെടുത്താന്‍ എത്തിയവരെന്ന് ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രി തിരുത്തണമെന്നും കെ യു ഡബ്ല്യു ജെ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച ‘ദേശാഭിമാനി’ പത്രത്തിലെ…
