ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്
ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി. (10000 cases registered as part of operation toofan) ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി…
