രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊട്ടാരക്കരയിൽ എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ
കൊല്ലം∙ കൊട്ടാരക്കരയിൽ വൻ ലഹരിവേട്ട. എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ. കൊട്ടാരക്കര സ്വദേശികളായ ബിപിൻ, അനന്തു, അതുൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊല്ലം റൂറൽ ഡാൻസാഫ് സംഘത്തിന്റെയും കൊട്ടാരക്കര പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്.ബെംഗളൂരുവിൽ നിന്നാണ് സംഘം ലഹരി കടത്തിയത്. ഇവരിലൊരാൾ ബസിൽ ലഹരിയുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫ് സംഘവും ബസ് സ്റ്റാൻഡ് പരിസരത്തെത്തി. ബസ് ഇറങ്ങിയ ആളെ കൂട്ടാൻ എത്തിയതാണ് മറ്റു രണ്ടുപേരും….
