
ശബരിമല സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ദേവസ്വം വിജിലൻസിനും ഇന്ന് നിർണായക ദിവസം.പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനാണ് ദേവസ്വം വിജിലൻസിന്റെ നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. ബാംഗ്ലൂരിൽ നിന്നും കഴിഞ്ഞ ദിവസം പോറ്റി തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരുന്നു. 2019 മുതൽ 25 വരെ ശബരിമലയിലെ തങ്കവാതിൽ, ദ്വാരക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ, സ്വർണ്ണ പീഠം എന്നിവയെ ചുറ്റിപ്പറ്റിയും ശബരിമലയുടെ പേരിൽ പണം പിരിവ് നടത്തിയത് സംബന്ധിച്ചുമാണ്…