
സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം: ഗവർണ്ണറുടെ പരിപാടിയുടെ സംഘടകർക്കെതിരെ നടപടിക്ക് സർവ്വകലാശാല, നിബന്ധന ലംഘിച്ചുവെന്ന് വിമർശനം
തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ ഗവർണ്ണറുടെ പരിപാടിയുടെ സംഘാടകർക്കെതിരെ നടപടിക്ക് സർവ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം. റദ്ദാക്കിയിട്ടും പരിപാടി തുടർന്നുവെന്ന് സർവകലാശാല വിമർശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സർവ്വകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ഗവർണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്ഐ-കെഎസ്യു പ്രതിഷേധം ശക്തമായിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇന്നലെ കേരള സർവകലാശാല സെനറ്റ്…