IDSFFKയിൽ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം; കേന്ദ്രത്തിന് കത്തയക്കാൻ കേരള ചലച്ചിത്ര അക്കാദമി
തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ,ഹ്രസ്വ ചിത്രമേളയിൽ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന് കത്തയക്കാൻ കേരള ചലച്ചിത്ര അക്കാദമി. തീരുമാനം പുനഃ പരിശോധിക്കണമെന്നാണ് ആവശ്യം. കാരണം പറയാതെ പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് .വിവാദങ്ങൾക്കിടയിലും ചെയർമാനില്ലാതെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് രാജ്യാന്തര ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കേണ്ട 31 ഡോക്യുമെന്ററികൾക്ക് പ്രദർശനാനുമതി നിഷേധിച്ചത്. കേരള ചലച്ചിത്ര അക്കാദമിക്ക് ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് മെയിൽ മുഖാന്തരം ലഭിച്ചത്….
