കലാശക്കൊട്ടിന് മുംബൈയും ഡല്‍ഹിയും; ബാറ്റിങ് തിരഞ്ഞെടുത്ത് ശ്രേയസ് അയ്യര്‍
ദുബായ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റു ചെയ്യും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റു ചെയ്യാനാണ് തീരുമാനിച്ചത്. ഡല്‍ഹി ടീമില്‍ മാറ്റങ്ങളില്ല. രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമിനെത്തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് അണിനിരത്തുന്നു. മറുഭാഗത്ത് മുംബൈ ടീമില്‍ ഒരു മാറ്റമുണ്ട്. രാഹുല്‍ ചഹറിന് പകരം ജയന്ത് യാദവ് പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തി. ഒന്നരമാസക്കാലത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍…
