Headlines

Webdesk

ചെമ്പരിക്ക ഖാസി വധം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മകന്‍

ഇ കെ വിഭാഗം സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുമായി മകന്‍ മുഹമ്മദ് ശാഫി. കൊലപാതകത്തിന് പിന്നില്‍ സ്വന്തം സ്ഥാപനമായ എം ഐ സിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന് ഇ കെ വിഭാഗം നേതാവ് ബഹാവുദ്ദീന്‍ നദ്‌വി വെളിപ്പെടുത്തി ദിവസങ്ങള്‍ക്കകമാണ് ഇതിന് കൂടുതല്‍ കരുത്ത് പകരുന്ന വെളിപ്പെടുത്തലുകള്‍ മകന്‍ നടത്തിയത്. പിതാവ് മരിച്ചതിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ സ്ഥാപന മേധാവികള്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും കേസിന്റെ ഗതി മാറ്റാനും…

Read More

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവുറ്റതാക്കും ;മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ സംസ്ഥാനത്തിന് പുറത്തു പോയി പഠിക്കുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കും. കാലാനുസൃതമായ കൂടുതല്‍ കോഴ്‌സുകള്‍ സൃഷ്ടിച്ച് സ്ഥാപനങ്ങളെ അന്താരാഷ്ട്രതലത്തിലും ശ്രദ്ധയാര്‍ജ്ജിക്കുന്ന തരത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ എല്ലാവര്‍ക്കും ഒരേ നിലയിലുള്ള വിദ്യാഭ്യാസം സാധ്യമായി. അടച്ച് പൂട്ടാന്‍…

Read More

ബത്തേരി ഹിന്ദു ശ്മശാനത്തിൽ തീപിടുത്തം

ബത്തേരി ചുങ്കത്തെ ഹിന്ദു ശ്മശാനത്തിൽ വൻതീപിടുത്തം. ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഡപ്യൂട്ടി കളക്ടറും തഹസിൽദാരും സ്ഥലത്ത് എത്തി    

Read More

സുല്‍ത്താന്‍ ബത്തേരിയില്‍ പൊലിസ് സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ പൊലിസ് സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔണ്‍ലൈനായി നിര്‍വ്വഹിച്ചു.സംസ്ഥാനത്ത് പുതിയതായി പ്രഖ്യാപിച്ച 25 സബ് ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഇതോടെ ജില്ലയിലെ പൊലിസ് സബ്ഡിവിഷനുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് പുതുതായി അനുവദിച്ച 25 പൊലിസ് സബ്ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവിഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. ഇതോടെ…

Read More

വാളയാർ കേസ്: സിബിഐ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

വാളയാർ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുള്ളിൽ സിബിഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാകില്ല. ഉടൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ നേരത്തെ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.  

Read More

ബീനാച്ചി പനമരം റോഡ് വിഷയം;കരാറുകാരന്റെ പ്രൊജക്ട് മാനേജറെയും, എഞ്ചിനീയറെയും തടഞ്ഞുവെച്ചു

ബീനാച്ചി പനമരം റോഡ് വിഷയം; ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്റെ പ്രൊജക്ട് മാനേജറെയും, എഞ്ചിനീയറെയും തടഞ്ഞുവെച്ചു. ബത്തേരി പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലാണ് ഇരുവരെയും തടഞ്ഞ് വെച്ചത്. രണ്ട് വര്‍ഷമായിട്ടും റോഡ് നവീകരണം പൂര്‍ത്തിയാക്കാത്ത കാരാറുകാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തടഞ്ഞുവെച്ചത്. കിഫ്ബി ഫണ്ട് 55 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ബീനാച്ചി പനമരം റോഡിന്റെ പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുന്ന സംഭവത്തിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇന്ന്…

Read More

കലാകാരൻമാർ കൂടുതലും വലതുപക്ഷക്കാരെന്ന് നടൻ ധർമജൻ; പിഷാരടിക്ക് നല്ല സ്ഥാനാർഥിയാകാനാകും

കേരളത്തിൽ ഏത് മണ്ഡലത്തിലും നിർത്താൻ യോഗ്യനായ ആളാണ് രമേഷ് പിഷാരടിയെന്ന് നടൻ ധർമജൻ. ദീർഘവീക്ഷണമുള്ള ആളാണ് പിഷാരടി. നല്ല സ്ഥാനാർഥിയാകാൻ അദ്ദേഹത്തിന് സാധിക്കും. ആർക്കും പിഷാരടിയെ കുറ്റം പറയാനാകില്ല സിനിമയിൽ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ല. വലതുപക്ഷ കൂട്ടായ്മയാണ് കൂടുതൽ. കലാകാരൻമാർ കൂടുതലും വലതുപക്ഷക്കാരാണെന്നും ധർമജൻ പറഞ്ഞു

Read More

കെ എസ് യു മാർച്ചിൽ സംഘർഷം: പോലീസുകാർക്കും പ്രവർത്തകർക്കും പരുക്ക്

സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി കെ എസ് യു തലസ്ഥാനത്ത് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം അടക്കമുള്ളവർക്ക് പരുക്കേറ്റു. പെൺകുട്ടികൾ അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷമുണ്ടാക്കിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. പത്തോളം പ്രവർത്തകർക്കും അഞ്ച് പോലീസുകാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും…

Read More

ഉന്നാവിലെ ദലിത് പെൺകുട്ടികളുടെ ദുരൂഹ മരണം; അന്വേഷണത്തിന് ആറ് സംഘങ്ങളെ നിയോഗിച്ചു

ഉത്തർപ്രദേശ് ഉന്നാവിൽ രണ്ട് ദലിത് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി ആറ് സംഘത്തെ നിയോഗിച്ചു. പ്രഥമദൃഷ്ട്യ പെൺകുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായും സംഭവസ്ഥലത്ത് നുരയും പതയും ഉണ്ടായിരുന്നുവെന്നും ഉന്നാവോ എസ് പി ആനന്ദ് കുൽക്കർണി പറഞ്ഞു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് 16, 13, 17 വയസ്സുള്ള കുട്ടികൾ ഗോതമ്പ് പാടത്തേക്ക് പശുവിന് പുല്ല് പറിയ്ക്കാനായി പോയത്. കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് വൈകിട്ട് അന്വേഷിച്ച് ചെന്നപ്പോഴാണ് മൂന്ന് പേരും ഗുരുതരാവസ്ഥയിൽ കിടക്കുന്നത്…

Read More

തരുവണ കമ്പ അന്ത്രുവിന്റെ മകന്‍ മുഹമ്മദ് ജസീല്‍ (20) നിര്യാതനായി

തരുവണ : തരുവണ കമ്പ അന്ത്രുവിന്റെ മകന്‍ മുഹമ്മദ് ജസീല്‍ (20) നിര്യാതനായി. എസ് എസ് എഫ് തരുവണ യൂനിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്നു.  മാതാവ്: റുഖിയ. സഹോദരങ്ങള്‍: മുഹമ്മദ് ആഷിഖ്, റാഷിദ.

Read More