Headlines

Webdesk

സ്വർണവിലയിൽ ഇന്നും കുറവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയിലെത്തി. ഗ്രാമിന് 4340 രൂപയാണ് വില 35,000 രൂപയിലാണ് കഴിഞ്ഞ ദിവസം സ്വർണവ്യാപാരം നടന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ഏറ്റവും ഉയർന്ന വിലയായ 42,000 എത്തിയശേഷം സ്വർണവിലയിൽ 7280 രൂപയുടെ ഇടിവാണ് സംഭവിച്ചത് ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1782 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,407 രൂപയായി.

Read More

ഉന്നാവിൽ ദളിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിഷം നൽകി കൊന്നതെന്ന് സംശയം

ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ലക്‌നൗ റേഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇന്നലെയാണ് ഗോതമ്പ് പാടത്ത് പതിനാറും പതിമൂന്നും വയസ്സുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പശുവിന് തീറ്റ തേടി പാടത്തേക്ക് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തുകയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. കുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് പോലീസ് പങ്കുവെക്കുന്നത്….

Read More

ആലപ്പുഴ കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

ആലപ്പുഴ കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ദേശീയപാതക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 30 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ജ്വല്ലറിയുടെ ഷട്ടർ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കഴിഞ്ഞ മാസം ജ്വല്ലറിക്ക് സമീപത്തെ ബാങ്കിലും ഇതേ രീതിയിൽ മോഷണം നടന്നിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

കർഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക്; ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം

കാർഷിക നിയമഭേദഗതിക്കെതിരായി കർഷകർ നടത്തുന്ന പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കുകയാണ്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സമരം പഞ്ചാബ്, യുപി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ട്രെയിൻ തടയൽ സമരം ശക്തമാകുക. അതേസമയം കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് സർവീസുകൾ റെയിൽവേ വെട്ടിച്ചുരുക്കിയിട്ടുണ്ട് സമരത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പോലീസ്…

Read More

ഇന്ധനവില ഇന്നും ഉയർന്നു; പത്ത് മാസത്തിനിടെ പെട്രോളിന് 18.43 രൂപ വർധിച്ചു

രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയായി. ഡീസലിന് 86.29 രൂപയായി കൊച്ചിയിൽ പെട്രോൾ വില 90.02 രൂപയായി. ഡീസലിന് 84.64 രൂപയായി. കഴിഞ്ഞ പത്ത് മാസത്തിനിടെ പെട്രോളിന് 18.43 രൂപയാണ് വർധിച്ചത്. ഡീസലിന് 18.74 രൂപയും വർധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത

Read More

താത്കാലികക്കാരെ കൈ ഒഴിയില്ല; വീണ്ടും അധികാരത്തിൽ വന്നാൽ നിശ്ചയമായും സ്ഥിരപ്പെടുത്തും: മുഖ്യമന്ത്രി

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെച്ചത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ളവരെ കൈവിടില്ല. എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരപ്പെടുത്തലുണ്ടാകും താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല. പി എസ് സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടന്നത്. പി എസ് സി ലിസ്റ്റിലുള്ള ആർക്കും അവിടെ നിയമനം നടത്താൻ സാധിക്കില്ല. വർഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വെച്ച് സ്ഥിരപ്പെടുത്തിയത്. പൂർണമായും പത്ത് വർഷം പൂർത്തിയാക്കിവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്. ബോധപൂർവം സർക്കാരിന്റെ നടപടികളെ കരിവാരി തേക്കാൻ ഒരു…

Read More

ശോഭാ സുരേന്ദ്രൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്നത് ഒറ്റയാൾ സമരം; വെട്ടിലായത് ബിജെപി നേതൃത്വം

പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നടത്തുന്നത് ഒറ്റയാൾ സമരമാണ്. 48 മണിക്കൂർ ഉപവാസ സമരത്തിൽ പാർട്ടി കൊടിയോ ചിഹ്നമോ ഒന്നും ശോഭാ സുരേന്ദ്രൻ ഉപയോഗിക്കുന്നില്ല. ഇതോടെ വെട്ടിലായത് ബിജെപി സംസ്ഥാന നേതൃത്വമാണ് ജില്ലയിലെ ബിജെപി പ്രവർത്തകർ ശോഭക്ക് പിന്തുണയുമായി വന്നപ്പോൾ ഒരു നേതാവ് പോലും ഇവിടേക്ക് എത്തിയില്ല. പത്ത് മാസത്തെ ഇടവേളക്ക് ശേഷം സജീവമായെങ്കിലും നേതൃത്വവുമായുള്ള അകൽച്ച ശോഭക്ക് ഇതുവരെ മാറിയില്ലെന്നത് വ്യക്തമാണ് ഉദ്യോഗാർഥികളുടെ സമരത്തെ…

Read More

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യവെ പെടപ്പള്ളിയിൽ വെച്ച് ഇരുവരെയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇരുവരും വാദിക്കുന്നത്. ഇരുവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും തെലങ്കാന ഹൈക്കോടതി നേരത്തെ പോലീസിനോട് നിർദേശിച്ചിരുന്നതാണ്.

Read More

കോഴിക്കോട് ജില്ലയില്‍ 486 പേര്‍ക്ക് കോവിഡ്;രോഗമുക്തി 880

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 486 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 471 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 880 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന് എത്തിയവര്‍ – 1* ചാത്തമംഗലം – 1 • ഇതര…

Read More

വയനാട് ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 173 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25623 ആയി. 23820 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1560 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1327 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പനമരം…

Read More