Headlines

Webdesk

24 മണിക്കൂറിനിടെ രാജ്യത്ത് 11,610 പേർക്ക് കൂടി കൊവിഡ്; 100 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയർന്നു 100 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,55,913 ആയി. ഇന്നലെ 11,833 പേർ രോഗമുക്തരായി. ഇതോടെ 1,06,44,858 പേർ രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 1,36,549 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 89,99,230 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി.

Read More

ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ ആക്ഷേപിച്ച് പോസ്റ്റ്; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാം ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. എൽ ഡി ക്ലർക്ക് അഷ്‌റഫിനെയാണ് സസ്‌പെൻഡ് ചെയ്തത് എംഡി എസ് ബിമൽഘോഷിന്റേതാണ് നടപടി. അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ. ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് പങ്കുവെച്ചത്.

Read More

താത്കാലികക്കാരെ സ്ഥിരപ്പെടുത്തൽ; പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി

പൊതുമേഖലാ സ്ഥാപനങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി പി എസ് സി റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ കാത്തുനിൽക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും കോർപറേഷനുകളിലും ഇഷ്ടക്കാരെ തിരുകി കയറ്റുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസാണ് ഹർജി നൽകിയത്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നിഷേധിച്ച് താത്കാലികക്കാർക്ക് നിയമനം നൽകുന്നത് ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ…

Read More

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; പവന് ഇന്ന് 400 രൂപയുടെ കുറവ്

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,000 രൂപയിലേക്ക് എത്തി. അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണവില കുറയുന്നത് ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1791.36 ഡോളറിലേക്ക് താഴ്ന്നു. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,772 രൂപയായി.

Read More

ഉദ്യോഗാർഥികളോട് നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സർക്കാർ മാത്രം: ഉമ്മൻ ചാണ്ടി

പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. യുഡിഎഫ് സർക്കാരാണ് ഉദ്യോഗാർഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ല. റാങ്ക് ലിസ്റ്റിലെ എല്ലാവർക്കും നിയമനം വേണമെന്നും കാലാവധി തീർന്ന റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞു നടക്കുന്ന സമരത്തിന് മുമ്പിൽ ഒരു മുൻമുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് ഇന്നലെ പിണറായി പറഞ്ഞിരുന്നു…

Read More

കോഴിക്കോട് മാർക്കറ്റിൽ നിന്ന് 250 കിലോ പഴകിയ മത്സ്യം പിടികൂടി

കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. കോർപറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിലാണ് 250 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തത് വൃത്തിഹീനമായ തെർമോകോൾ ബോക്‌സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് മീനുകൾ സൂക്ഷിച്ചിരുന്നത്. വി പി ഇസ്മായിൽ എന്നയാളുടെ സ്റ്റാളിൽ നിന്നാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

ചട്ടം മറികടന്ന് അധ്യാപക നിയമനത്തിൽ ഇടപെട്ടു; മന്ത്രി കെ ടി ജലീലിനെതിരെ ഗവർണർക്ക് പരാതി

എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടതായി മന്ത്രി കെ ടി ജലീലിനെതിരെ പരാതി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ അധ്യാപകന്റെ പഠന വകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗം നിർദേശം നൽകിയത് ചട്ടലംഘനമെന്നാണ് ആരോപണം സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റി നിയമിക്കാൻ മന്ത്രി ഇടപെട്ടെന്ന് ഇവർ പറയുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.  

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് കൂടുതൽ വാദം കേൾക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണ കോടതി ഇന്ന് കൂടുതൽ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം കേസിൽ ഒരു പ്രതിയെ കൂടി കോടതി ഇന്നലെ മാപ്പുസാക്ഷിയായി അംഗീകരിച്ചിരുന്നു. പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. കേസിൽ വിപിൻലാൽ അടക്കമുള്ള മറ്റ് മൂന്ന് പ്രതികളും നേരത്തെ മാപ്പുസാക്ഷിയായിട്ടുണ്ട്.

Read More

തുടർച്ചയായ പത്താം ദിവസവും ഇന്ധനവില വർധിപ്പിച്ചു

രാജ്യത്ത് തുടർച്ചയായ പത്താം ദിവസം ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 1.45 രൂപയും ഡീസലിന് 2.70 രൂപയുമാണ് വർധിച്ചത് കൊച്ചിയിൽ പെട്രോൾ വില 89.70 രൂപയായി. ഡീസൽ വില 84.32 രൂപയിലെത്തി. തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില വർധിച്ചിട്ടും പെട്രോൾ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നത്. വില വർധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ഉയരുന്നുണ്ട്‌

Read More

എല്ലാവരെയും നിശബ്ദരാക്കാനല്ല രാജ്യദ്രോഹ നിയമം, സമാധാനം നിലനിർത്താൻ വേണ്ടിയാണെന്ന് ഡൽഹി കോടതി

എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല രാജ്യദ്രോഹ നിയമമെന്ന് ഡൽഹി കോടതി. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെ ഈ നിയമം ഉപയോഗിക്കരുത്. രാജ്യത്ത് സമാധാനം നിലനിർത്താനാണ് നിയമം കൊണ്ടുവന്നതെന്നും കോടതി പറഞ്ഞു കർഷക സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേർക്ക് ജാമ്യം നൽകിയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. ദേവിലാൽ, സ്വരൂപ് റാം എന്നിവർക്കാണ് ജാമ്യം നൽകിയത്. ഇവർ രാജ്യദ്രോഹപരമായി ഒന്നും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകൾ മാത്രമേ ആരോപിക്കാനാകൂവെന്നുമുള്ള അഭിഭാഷകന്റെ വാദം…

Read More