Headlines

Webdesk

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആവാം : മദ്യപിക്കാൻ ലൈസൻസ് വേണ്ട : ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യു.എ.ഇ

രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. മദ്യപാനം, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ലിവിംഗ് ടുഗദർ തുടങ്ങി നിരവധി നിയമങ്ങളിൽ യുഎഇ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഏറെക്കാലമായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. ലിവിംഗ് ടുഗദറിനുള്ള അനുമതിയാണ് പുതിയ നിയമങ്ങളിൽ ശ്രദ്ധേയം. അവിവാഹിതരായ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് കഴിയുന്നത് നിലവിൽ നിയമവിരുദ്ധമാണ്. ഇനി മദ്യപിക്കാൻ ലൈസൻസ് ആവശ്യമില്ല. അതേസമയം, മദ്യപാനം സ്വകാര്യമായിട്ടോ ലൈസൻസുള്ള ഇടങ്ങളിലോ ആകണം. 21 വയസ് തികഞ്ഞവർക്ക് മദ്യപിക്കാം. അതും…

Read More

കമല ഹാരിസ്, അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിയെഴുതി കമല ഹാരിസ്. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ബഹുമതിയാണ് കമലയെ തേടിയെത്തിയിരിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന പ്രത്യേകതയും കമലയ്ക്ക് സ്വന്തമായി. വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് പദവിയിലെത്താനുള്ള സാധ്യത കൂടിയാണ് കമലയ്ക്ക് ലഭിച്ചിരിക്കുന്നത്. 56 കാരിയായ കമല ഹാരിസ് 2024 ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാവുമെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 1964 ഒക്ടോബര്‍ 20ന് കാലഫോര്‍ണിയയിലെ ഓക്ക്‌ലന്‍ഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരിയും സ്തനാര്‍ബുദ…

Read More

ട്രംപ് പുറത്തേക്ക്; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിച്ച ദിവസങ്ങൾക്കൊടുവിൽ, നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മലർത്തിയടിച്ച് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി യുഎസിന്റെ നായകൻ. നാൽപത്തിയാറാം യുഎസ് പ്രസിഡന്റായി ജോ ബൈഡൻ (77) വരുമെന്നുറപ്പായി. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന ‘മാന്ത്രികസംഖ്യ’ ബൈഡൻ കടന്നത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു. ‘ദ് ഗാർഡിയൻ’…

Read More

പുടിന്‍ ആരോഗ്യവാന്‍; പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നെന്ന വാര്‍ത്ത തള്ളി റഷ്യ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് പാര്‍ക്കിന്‍സണ്‍ രോഗ ലക്ഷണങ്ങളുള്ളതിനാല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി റഷ്യന്‍ സര്‍ക്കാര്‍. പുടിന്‍ ആരോഗ്യവാനാണെന്നും പ്രസിഡന്റ് പദവി രാജിവെക്കില്ലെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധി ദിമിത്രി പെസ്‌കോവ് അറിയിച്ചിരിക്കുന്നത്. യു.കെ മാധ്യമമായ സണ്ണിലാണ് പുടിന്റെ ആരോഗ്യ നില മോശമാണെന്ന വാര്‍ത്തകള്‍ വന്നത്.   68 കാരനായ പുടിന് പാര്‍ക്കിന്‍സണ്‍ ലക്ഷണങ്ങളുള്ളതിനാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കുടുംബം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. 2000 ലാണ് പുടിന്‍ റഷ്യയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്….

Read More

വിഖ്യാത അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോലാനസ് അന്തരിച്ചു

അർജന്റീനിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും യുണെസ്കോ അംബാസഡറും ആയിരുന്ന ഫെര്‍ണാണ്ടോ സോലാനസ് അന്തരിച്ചു. മൂന്ന് ആഴ്ചയായി കൊവിഡ് ബാധയെ തുടർന്ന് പാരീസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ മുൻ സെനറ്റർ കൂടിയായിരുന്ന സോലാനസിന്റെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തുടർന്ന് ഇന്നാണ് അദ്ദേഹത്തിന്റെ മരണം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2019 കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി സോലാനസിനെ ആദരിച്ചിരുന്നു. ‘മൂന്നാംലോക സിനിമ’ എന്ന വിപ്ളവകരമായ…

Read More

കൊവിഡ് രോഗികൾക്കും വോട്ട് ചെയ്യാമെന്ന്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും വോട്ട് ചെയ്യമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. ഇതിനായി വോട്ടെടുപ്പിന് മൂന്ന് ദിവസം മുൻപ് അപേക്ഷ നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ വ്യക്തമാക്കി. ബാലറ്റ് തപാൽ വഴിയോ നേരിട്ടോ ലഭ്യമാക്കും. കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് പിപിഇ കിറ്റ് ധരിച്ചു പോളിങ് ബൂത്തിൽ നേരിട്ട് വോട്ട് ചെയ്യാൻ പറ്റുമോ എന്ന കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു തിരഞ്ഞെടുപ്പ്…

Read More

സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 6316 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍ പിള്ള (63),…

Read More

രമ്യ ഹരിദാസ് എംപിക്ക് വീണ് പരുക്കേറ്റു; എല്ലിന് പൊട്ടൽ, നാളെ ശസ്ത്രക്രിയ

ആലത്തൂർ എംപി രമ്യ ഹരിദാസിന് വീഴ്ചയിൽ പരുക്ക്. കാൽ വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിലാണ് എംപിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരെ ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് വിവരം അറിയിച്ചത്.        

Read More

ഇന്ന് 7120 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 83,261 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 761, കൊല്ലം 562, പത്തനംതിട്ട 196, ആലപ്പുഴ 549, കോട്ടയം 612, ഇടുക്കി 100, എറണാകുളം 1010, തൃശൂർ 423, പാലക്കാട് 286, മലപ്പുറം 1343, കോഴിക്കോട് 649, വയനാട് 106, കണ്ണൂർ 313, കാസർഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് പുതുതായി 14 ഹോട്ട് സ്‌പോട്ടുകൾ; 38 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 13), വിതുര (13), കിളിമാനൂർ (2), നെല്ലനാട് (6), അരുവിക്കര (6), മലയിൻകീഴ് (3), വയനാട് ജില്ലയിലെ മൂപ്പൈനാട് (1, 2, 3, 10 (സബ് വാർഡ്), 4), പൂത്താടി (17, 19, 22), പാലക്കാട് ജില്ലയിലെ കൊടുമ്പ് (1), നാഗലശേരി (1, 17), തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട (10), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാർഡ് 10), പത്തനംതിട്ട ജില്ലയിലെ…

Read More