Headlines

Webdesk

ബിഹാറിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മുസ്ലിം, പിന്നാക്ക വിഭാഗം വോട്ടുകൾ നിർണായകമാകും

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ പോളിംഗ് ആരംഭിച്ചു. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാർഥികളാണ് അവസാന ഘട്ട മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ജെഡിയു 37 ഇടത്തും ആർ ജെ ഡി 46 ഇടത്തും ബിജെപി 35 ഇടത്തും കോൺഗ്രസ് 25 ഇടത്തും ഇടതുപാർട്ടികൾ 7 സീറ്റുകളിലും മത്സരിക്കുന്നു. മുസ്ലിം, പിന്നാക്ക വോട്ടുകളാണ് അവസാന ഘട്ടത്തിൽ നിർണായകമാകുന്നത്. സീമാഞ്ചൽ, മിഥിലാഞ്ചൽ, ചമ്പാരൻ മേഖലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28, നവംബർ 3…

Read More

വിജയത്തിന് അരികെ ജോ ബൈഡൻ, ജോർജിയയിൽ റീ കൗണ്ടിംഗ്; ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപിന്റെ ഭീഷണി

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയെടുക്കാൻ ഇനി സാങ്കേതിക താമസം മാത്രം. ജോർജിയയിലും പെൻസിൽവാനിയയിലും നെവാഡയിലും ബൈഡൻ ലീഡുറപ്പിച്ചു. ഇതോടെ കേവല ഭൂരിപക്ഷമായ 270 ഇലക്ടറൽ സീറ്റെന്നത് ബൈഡൻ നിസാരമായി മറികടക്കുമെന്ന് ഉറപ്പായി. നിലവിൽ 264 സീറ്റുകളിൽ ബൈഡൻ വിജയമുറപ്പിച്ചിരുന്നു. നെവാഡയിലെ ആറ് സീറ്റുകൾ കൂടിയായാൽ തന്നെ ബൈഡന് പ്രസിഡന്റാകാം. ഡൊണാൾഡ് ട്രംപിന് 214 വോട്ടുകളാണുള്ളത്. നിലവിലെ ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. ജോർജിയയിൽ 99 ശതമാനം വോട്ടെണ്ണിയപ്പോൾ ട്രംപിനെ അട്ടിമറിച്ച്…

Read More

ബസുകളുടെ വാഹനനികുതി; അൻപത് ശതമാനം ഇളവ് അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ വാഹന നികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതിനെത്തുടർന്നുള്ള ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം. ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31 വരെയും, കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു.  

Read More

ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ്…

Read More

കൊവിഡ് മഹാമാരി അവസാനിച്ചാൽ ഉടൻ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും: അമിത്ഷാ

കൊല്‍ക്കത്ത: കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.   അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു ഷാ. ‘പൗരത്വ നിയമം നടപ്പാക്കുകയും അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ അത് നടക്കും. നിയമം നിലവിലുണ്ട്,’ അമിത് ഷാ പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിട്ടവരെ സഹായിക്കാന്‍ മാത്രമാണ്…

Read More

ആര്‍സിബിക്ക് ഇത്തവണയുമില്ല; കോലിപ്പട കീഴടങ്ങി: എസ്ആര്‍എച്ച് മുന്നോട്ട്

അബുദാബി: ഐപിഎല്ലില്‍ കന്നിക്കിരീടമെന്ന റോയല്‍ ചാലഞ്ചേഴ്‌സിന്റെ സ്വപ്‌നം ഇത്തവണും പൂവണിഞ്ഞില്ല. കിരീടത്തിന് രണ്ടു മല്‍സരമകലെ കോലിപ്പടയ്ക്കു കാലിടറി. എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആര്‍സിബിക്കു മടക്കടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ബൗളിങ് കരുത്തിലാണ് ആര്‍സിബിയെ എസ്ആര്‍എച്ച് മുട്ടുകുത്തിച്ചത്. ആറു വിക്കറ്റിനായിരുന്നു എസ്ആര്‍എച്ചിന്റെ ജയം. ഇനി ക്വാളിഫയര്‍ രണ്ടില്‍ ഞായറാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി എസ്ആര്‍എച്ച് ഏറ്റുമുട്ടും   ആര്‍സിബിയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ എസ്ആര്‍എച്ച് പകുതി ജയിച്ചിരുന്നു. 131 റണ്‍സെന്ന ചെറിയ ടോട്ടലില്‍ അവരെ പിടിച്ചുനിര്‍ത്താന്‍ എസ്ആര്‍എച്ചിനു കഴിഞ്ഞു. മറുപടിയില്‍…

Read More

മുനയൊടിഞ്ഞ് ബാംഗ്ലൂർ; ഹൈദരാബാദിന് 132 റൺസ്‌ വിജയലക്ഷ്യം

ഐ.പി.എൽ പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിന് ബാറ്റിങ് തകർച്ച. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 131റൺസ് എടുക്കാനേ റോയൽ ചലഞ്ചേഴ്സിന് കഴിഞ്ഞുള്ളു. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് ബാംഗ്ലൂർ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ആകെ മൂന്ന് പേർക്ക് മാത്രമാണ് ബാംഗ്ലൂർ നിരയിൽ മൂന്നക്കം കടക്കാൻ കഴിഞ്ഞത്. 43 പന്തുകളിൽ നിന്നും 56 റൺസെടുത്ത എ.ബി.ഡിവില്ലിയേഴ്സ് മാത്രമാണ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്.   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം…

Read More

പേപ്പട്ടി ആക്രമണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

പടിഞ്ഞാറത്തറ പാണ്ടം കോട് പ്രദേശത്ത്‌ പേ പട്ടിയുടെ ആക്രമണം.ഒന്നര വയസുള്ള കുട്ടി അടക്കം നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേപ്പട്ടികളാണ് പ്രദേശത്തെ ആളുകളെ ആക്രമിച്ചത്.പട്ടികളെ പിടികൂടാൻ സാധിക്കാത്തതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു കുട്ടികൾക്ക് പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.നിരവധി വളർത്ത്‌ മൃഗങ്ങളെയും പേപ്പട്ടികൾ ആക്രമിച്ചിട്ടുണ്ട്.

Read More

മീനങ്ങാടിയിൽ ലോഡിറക്കുന്നതിനിടെ ലോറി മറിഞ്ഞു

മീനങ്ങാടിയിൽ ലോഡിറക്കാൻ വന്ന ലോറി മറിഞ്ഞു. മീനങ്ങാടി അപ്പാട് റോഡിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപമാണ് കല്ല് ഇറക്കുന്നതിനിടെ ലോറി മറിഞ്ഞത്. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി സൈഡ് കെട്ടിനാവശ്യമായ കല്ലുമായി എത്തിയതായിരുന്നു ലോറി. ഉച്ച സമയമായതിനാലും പണിക്കാരെല്ലാം ഭക്ഷണത്തിന് കയറിയതിനാലും വലിയ അപകടം ഒഴിവായി.  

Read More

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ല; കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തുറന്നുകാണിക്കും: സിപിഎം സെക്രട്ടേറിയറ്റ്

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടർന്നുള്ള വിവാദങ്ങളിൽ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി പാർട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിയേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു. മകനുമായി ബന്ധപെട്ട വിഷയത്തിൽ താനോ പാർട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി യോഗത്തിൽ പറഞ്ഞു വ്യക്തിയെന്ന നിലയിൽ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അന്വേഷണം നടക്കുകയാണ്. തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ. ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിയുടെ സഹായം ആവശ്യമില്ല. എന്നാൽ ബിനീഷിന്റെ കുടുംബത്തെ 26 മണിക്കൂറോളം നേരം പൂട്ടിയിട്ട നടപടി മനുഷ്യാവകാശ…

Read More