Headlines

Webdesk

ജനങ്ങളുടെ സ്വകാര്യതയാണ് വലുത്; വാട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റത്തില്‍ സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്. ഇന്ത്യയില്‍ ഒരു നയവും പുറം രാജ്യങ്ങളില്‍ മറ്റൊരു നയവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചത്.

Read More

സിദ്ധിഖ് കാപ്പന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം; എതിർത്ത യുപി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ഹാത്രാസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം. രോഗിയായ മാതാവിനെ കാണുന്നതിനായി അഞ്ച് ദിവസത്തേക്കാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം നൽകുന്നതിനെ എതിർത്ത യുപി സർക്കാരിനെ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വിമർശിക്കുകയും ചെയ്തു. അതേസമയം ഉപാധികളോടെയാണ് സിദ്ധിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ, അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒഴികെ മറ്റാരുമായും സംസാരിക്കാൻ പാടില്ല. മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പൊതുജനങ്ങളെ കാണുന്നതിനും വിലക്കുണ്ട് സിദ്ധിഖ്…

Read More

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയും ചെറിയ ഉള്ളിയും ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും മറ്റ് ചില നിത്യോപയോഗസാധനങ്ങള്‍ക്കും തീവില. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യോത്പ്പന്നങ്ങള്‍ക്കെല്ലാം കഴിഞ്ഞ ഒരാഴ്ചയായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷക സമരം കേരളത്തില്‍ ആദ്യമായി ബാധിച്ചിരിക്കുന്നത് ഉള്ളി വിപണിയെയാണ്. സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച വരെ 40 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്ക് ഇന്നലെ 65 രൂപയാണ് വില. ചെറിയ ഉള്ളിക്കാണ് വില അമിതമായി ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച വരെ 100 രൂപയ്ക്കു താഴെ വിലയുണ്ടായിരുന്ന ചെറിയ…

Read More

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; താത്കാലിക നിയമനങ്ങൾ പരിശോധിക്കാനും മന്ത്രിസഭാ യോഗ തീരുമാനം

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഉദ്യോഗാർഥികളുടെ സമരം യോഗം ചർച്ച ചെയ്തില്ല. സമരം ഒത്തുതീർപ്പാക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ നിന്നുയർന്നില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് ടൂറിസം വകുപ്പിലടക്കം പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യോഗത്തിൽ സ്വീകരിച്ചു. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് സർക്കാർ നിലപാട് പി എസ് സിക്ക് വിട്ട…

Read More

സെക്രട്ടേറിയറ്റിന് മുന്നിലടക്കം റാങ്ക് ഹോൾഡേഴ്‌സിന്റെ യാചനാ സമരം

റാങ്ക് ഹോൾഡേഴ്‌സ് സമരം കൂടുതൽ ശക്തിപ്പെടുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ സൗത്ത് ഗേറ്റിൽ നിന്ന് സമരപന്തലിലേക്ക് മുട്ടിലിഴഞ്ഞാണ് വനിതാ ഉദ്യോഗാർഥികൾ അടക്കമുള്ളവർ പ്രതിഷേധിക്കുന്നത് നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകുന്നില്ല ജോലിക്ക് വേണ്ടി മരണം വരെ പോരാടാൻ തയ്യാറാണ്. പഠിച്ച്…

Read More

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; താത്കാലിക നിയമനങ്ങൾ പരിശോധിക്കാനും മന്ത്രിസഭാ യോഗ തീരുമാനം

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഉദ്യോഗാർഥികളുടെ സമരം യോഗം ചർച്ച ചെയ്തില്ല. സമരം ഒത്തുതീർപ്പാക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ നിന്നുയർന്നില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് ടൂറിസം വകുപ്പിലടക്കം പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യോഗത്തിൽ സ്വീകരിച്ചു. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് സർക്കാർ നിലപാട് പി എസ് സിക്ക് വിട്ട…

Read More

നവീകരണം: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാത ശക്തിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയാണ് ഗതാഗത നിയന്ത്രണം. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാ ചരക്കുവാഹനങ്ങളും പൂര്‍ണമായും നിരോധിച്ചു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്ന് പോകണം….

Read More

മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് 16 പേർ മരിച്ചു; അഞ്ച് പേർക്ക് ഗുരുതര പരുക്ക്

മഹാരാഷ്ട്രയിലെ ജൽഗൺ ജില്ലയിൽ ട്രക്ക് മറിഞ്ഞ് 16 പേർ മരിച്ചു.യാവൽ താലൂക്കിലെ കിംഗാവോണിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മരിച്ചവരെല്ലാം അഭോഡ, കെർഹാല, റാവെർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും, പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More

ലൈവ് ചാറ്റിനിടെ വംശീയ പരാമർശം; യുവരാജ് സിംഗിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് സംഭവം. ജത് കൽസാൻ എന്ന ദളിത് പ്രവർത്തകൻ നൽകിയ പരാതിയിലാണ് ഹരിയാന പോലീസ് കേസെടുത്തത്. 2020ൽ രോഹിത് ശർമ്മയുമൊത്തുന്ന ഇൻസ്റ്റഗ്രാം ചാറ്റിനിടെയായിരുന്നു സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെതിരെ യുവരാജിന്റെ വംശീയ പരാമർശം. ഭാംഗി എന്നായിരുന്നു ഇൻസ്റ്റ ലൈവിൽ യുവരാജിന്റെ പരാമർശം. ദളിതരെ അധിക്ഷപിച്ചുവെന്ന് കാണിച്ചാണ് പരാതി. എട്ട് മാസങ്ങൾക്ക് ശേഷമാണ് താരത്തിനെതിരെ എഫ്…

Read More

24 മണിക്കൂറിനിടെ 11,649 പേർക്ക് കൂടി കൊവിഡ്; 90 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി ഉയർന്നു. 9489 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,06,21,220 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. 90 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,55,732 ആയി നിലവിൽ 1,39, 637 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 82,85,295 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഫെബ്രുവരി 14…

Read More