Headlines

Webdesk

ഇംഗ്ലണ്ട് ചാരമായി, 164ന് പുറത്ത്; ഇന്ത്യക്ക് 317 റൺസിന്റെ കൂറ്റൻ ജയം

ചെന്നൈയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 317 റൺസിന്റെ വമ്പൻ വിജയം. വിജയലക്ഷ്യമായ 482 റൺസിനെതിരെ ബാറ്റേന്തിയ ഇംഗ്ലണ്ട് കേവലം 164 റൺസിന് പുറത്തായി. സ്പിന്നിനെ തുണച്ച പിച്ചിൽ അശ്വിനും അക്‌സർ പട്ടേലും ചേർന്നാണ് ഇംഗ്ലീഷ് നിരയെ ഛിന്നഭിന്നമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ വെറും 54.2 ഓവറുകൾ മാത്രം പിടിച്ചുനിൽക്കാനെ ഇംഗ്ലണ്ടിനായുള്ളു. അക്‌സർ പട്ടേൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ മൂന്നും കുൽദീപ് യാദവ് മൂന്നും വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും മൂന്ന് സ്പിന്നർമാർ കൂടിയാണ് പങ്കിട്ടെടുത്തത്. മൊയിൻ…

Read More

കൊവിഷീൽഡിന് ഡബ്ല്യു എച്ച് ഒയുടെ അംഗീകാരം; ലോകത്തെങ്ങും ഉപയോഗിക്കാൻ അനുമതി

പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോർഡും ആസ്ട്രനെക കമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്‌സിൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യു എച്ച് ഒ അനുമതി നൽകി വാക്‌സിൻ വില കുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണെന്ന് ഡബ്ല്യു എച്ച് ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് അനുയോജ്യമായത് കൊവിഷീൽഡ് ആണെന്നാണ് ഡബ്ല്യു എച്ച് ഒ വിലയിരുത്തുന്നത്. ഇതോടെ സെറം, ആസ്ട്രനെക തുടങ്ങിയ കമ്പനികൾക്ക് ലോകത്തിലെ വിവിധ രാജ്യങ്ങൾക്കായി വാക്‌സിൻ വിതരണം ചെയ്യാനാകും. ഇന്ത്യയിൽ നിന്ന് നിലവിൽ…

Read More

ചെന്നൈയിൽ ഇംഗ്ലണ്ട് കറങ്ങിവീഴുന്നു; ഏഴ് വിക്കറ്റുകൾ വീണു, ഇന്ത്യ ജയത്തിലേക്ക്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തോട് അടുക്കുന്നു. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് 116 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇതോടെ നാലാം ദിനം തന്നെ ഇന്ത്യ ജയം സ്വന്തമാക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു 33 റൺസെടുത്ത് ക്രീസിൽ നിൽക്കുന്ന ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മൊത്തവും. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ അശ്വിനും അക്‌സർ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ മൂന്ന് വീതം വിക്കറ്റുകളും…

Read More

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും; പിൻവാതിൽ നിയമനങ്ങൾ പരിശോധിക്കും: ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരള ബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായ കാര്യമാണ്. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടും സഹകരണപ്രസ്ഥാനത്തിന്റെ തകർച്ചക്ക് കേരള ബാങ്ക് വഴിവെക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂർണമായും ഇത് പരാജയപ്പെടുത്തും. താത്കാലിക നിയമനങ്ങൾ, കൺസൾട്ടൻസ് നിയമനങ്ങൾ അടക്കമുള്ളവ നിർത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും. സർക്കാർ ദുർവാശി…

Read More

ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു; ജയത്തിലേക്ക് ഒരു പടി കൂടി അടുത്ത് ഇന്ത്യ

ചെന്നൈ ടെസ്റ്റിൽ 482 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് നിലവിൽ 4ന് 88 റൺസ് എന്ന നിലയിലാണ്. ആറ് വിക്കറ്റ് അകലെയാണ് ഇന്ത്യൻ ജയം കാത്തിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ട് ഇപ്പോഴും 394 റൺസ് പിന്നിലാണ്. 8 റൺസുമായി ബെൻ സ്റ്റോക്‌സും 20 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 26 റൺസെടുതത് ഡാൻ ലോറൻസിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ടപ്പെട്ടത്. ഇന്ത്യക്കായി അശ്വിനും അക്‌സർ പട്ടേലും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ട്…

Read More

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു

തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിനാണ് ഇയാൾ കടന്നുകളഞ്ഞത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിവരം അധികൃതർ അറിഞ്ഞത്. സ്ത്രീയെ അപമാനിച്ച കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

ഇന്ധനവില ഇന്നും ഉയർന്നു

തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോർഡും കടന്നാണ് ഇന്ധനവില കുതിക്കുന്നത്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപ കടന്നു. ഡീസൽ 86ലേക്ക് എത്തി. കൊച്ചിയിൽ പെട്രോളിന് 89.56 രൂപയായി. ഡീസൽ വില 84 കടന്നു. ഡൽഹിയിൽ പെട്രോളിന് 89.29 രൂപയായി. ഡീസൽ വില 79.70 രൂപയായി.

Read More

കോഴിക്കോട് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് സംഭവം. ഷഹീറെന്ന യുവാവാണ് ഭാര്യ മുഹ്‌സിലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്†. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Read More

കെ എം ബഷീറിന്റെ മരണം; പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. കോടതിയില്‍ ഹാജരാകാത്ത സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് ആണ് കോടതിയുടെ വിമര്‍ശനം. ഹൈടെക് സെല്‍ ഡിവൈഎസ്പി ഈ മാസം 24ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. അപകട ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ആവശ്യമായ ഉപകരണം സഹിതം ഹാജരാകാനാണ് ഉത്തരവ്. ഈ മാസം രണ്ടിന് ഇതേ…

Read More

കൊവിഡ് ലക്ഷണമുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി പുതിയ മാർഗനിർദേശം

കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശം. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദേശം. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽആദ്യം തന്നെ രണ്ട് സാംപിൾ ശേഖരിക്കണം.ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ഉടൻതന്നെ രണ്ടാം സാംപിൾ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Read More