Headlines

Webdesk

രാജ്യത്ത് 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് കൊവിഡ്; 559 മരണം; 49,082 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 559 പേരാണ് രോഗം മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1,26,121 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,12,665 പേരാണ്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3967 പേരുടെ കുറവുണ്ടായി. രോഗമുക്തി നിരക്ക് 93 ശതമാനത്തിലേക്ക് അടുക്കുകയാണ്. അസുഖം ഭേദമായവരുടെ എണ്ണം 78,68,968 ആയി ഉയര്‍ന്നു. 24…

Read More

അറസ്റ്റിലായ കമറുദ്ദീനെ സംരക്ഷിച്ച് മുസ്ലിം ലീഗ്: നടപടി എടുക്കില്ല, രാജിവെക്കേണ്ടതില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും 111 വഞ്ചനാ കേസുകളിൽ പ്രതിയുമായ എം സി കമറുദ്ദീനെ സംരക്ഷിക്കുമെന്ന സൂചനയുമായി മുസ്ലിം ലീഗ്. എം സി കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല   നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചു കൊടുക്കണമെന്നാണ് പാർട്ടി നിലപാട്. പോലീസ് നടപടി നിയമപരമായി നിലനിൽക്കാത്തത് ആണ്. വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് സർക്കാർ നീക്കം. ബിസിനസ് പൊളിഞ്ഞതാണ്. എന്ത് അന്വേഷണമാണ് ഇതുവരെ നടന്നതെന്നും…

Read More

അമേരിക്കൻ തിരഞ്ഞെടുപ്പ്; പരാജയം അംഗീകരിക്കാതെ ട്രംപ്

ന്യൂയോർക്; യു എസ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ട്രംപ്. വോട്ടെണ്ണൽ പൂർത്തിയാകുന്നതിനു മുൻപേ തന്നെ താൻ വിജയിച്ചുവെന്ന് പ്രഖ്യാപി ട്രംപ്, എതിർ സ്ഥാനാർഥി ജോ ബൈഡന്റെ ലീഡ് ഉയരുന്നതിന് അനുസരിച്ച്, തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു.   രണ്ടാമൂഴം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഡൊണാൾഡ് ട്രംപ്. അതുകൊണ്ടാണ് ബൈഡൻ കേവലഭൂരിപക്ഷം നേടിയെന്ന വാർത്തകൾ പുറത്തുവരുന്നതിന് തൊട്ടുമുൻപും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പെൻസിൽവേനിയ ഉൾപ്പെടെയുള്ള നിർണായകസംസ്ഥാനങ്ങളിൽ വിജയിച്ചതോടെ ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തുകയായിരുന്നു….

Read More

ബൈഡനും കമലാ ഹാരിസിനും അഭിനന്ദനവുമായി മോദി; ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരും

46ാമത് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ ബൈഡൻ ചെയ്ത കാര്യങ്ങൾ പ്രശംസനീയവും ഏറെ വിലപ്പെട്ടതുമാണ്. ഇനിയും അത് തുടരുമെന്നു മോദി പറഞ്ഞു. ഇതോടൊപ്പം കമല ഹാരിസിന്റെ വിജയം വിജയം അമേരിക്കയിലെ ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്നതാണെന്നും അവർക്കും ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

Read More

മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിൽ അമ്മയെയും മൂന്ന് ആൺകുട്ടികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രഹ്ന മക്കളായ ആദിത്യൻ(11), അർജുൻ(10), അനന്തു(7), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടത്. ആത്മഹത്യയെന്നാണ് സൂചന. മക്കൾക്ക് വിഷം നൽകിയ ശേഷം രഹ്ന തൂങ്ങിമരിക്കുകയാണെന്ന് കരുതുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് പിന്നിൽ.  

Read More

സ്‌കൂളുകളും ആരാധനാലയങ്ങളും തുറന്നേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം നവംബര്‍ 23ന് തുറന്നേക്കും സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ യോഗം നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ക്ലാസുകള്‍ നടത്തൂ. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസുകളിലെത്താനാകുക.   തെര്‍മല്‍ സ്‌കാനിങ് നടത്തി മാത്രമേ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിക്കൂ. രക്ഷിതാക്കളുടെ…

Read More

ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ലാലു ജയിലിൽ നിന്നിറങ്ങില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ലാലു പ്രസാദ് യാദവിനെ ജയിലിൽ നിന്ന് പുറത്തിറക്കാമെന്ന ആർ ജെ ഡിയുടെ മോഹങ്ങൾക്ക് തിരിച്ചടി. ലാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി ഈ മാസം 27ലേക്ക് മാറ്റി. കേസിൽ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ടാണ് ലാലു ജയിലിൽ കഴിയുന്നത്. നവംബർ 9ന് ലാലു പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷ. തെരഞ്ഞെടുപ്പ് ഫലം വരുന്നത് നവംബർ 10നാണ്. ലാലുവിന്റെ പുറത്തിറങ്ങൽ നിതീഷ്…

Read More

ട്രഷറി തട്ടിപ്പു കേസില്‍ ബിജുലാലിന്‌ ജാമ്യം

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതി ബിജുലാലിന്‌ ജാമ്യം ലഭിച്ചത് വിവാദമാകുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയും എങ്ങുമെത്തിയില്ല. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാല്‍ കോടികള്‍ തട്ടിയത്. കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷേ തുടക്കം മുതല്‍ പിഴച്ചു. കീഴടങ്ങാനായി അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളെ കാണുമ്പോഴാണ് ബിജുലാലിനെ പൊലീസിന് പിടികൂടാനായത്. ആഗസ്റ്റ് മൂന്നിനായിരുന്നു ബിജു ലാലിന്റെ അറസ്റ്റ്. വഞ്ചിയൂര്‍ ട്രഷറിയില്‍ കൂടാതെ ബിജുലാല്‍…

Read More

രക്ഷാപ്രവർത്തനം ഫലം കണ്ടില്ല; മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ നിവാരയിലാണ് സംഭവം. മൂന്ന് വയസ്സുള്ള പ്രഹ്ലാദാണ് മരിച്ചത്. കുഴിയിൽ കുടുങ്ങി 96 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ ഇന്ന് പുറത്തെടുത്തിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു   കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലിൽ കളിച്ചു കൊണ്ടിരുന്ന പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി കുഴിയുണ്ടാക്കി കുഴൽക്കിണറിലേക്ക് ആളെ കടത്തി വിട്ട് കുട്ടിയെ പുറത്തെടുക്കാനായിരുന്നു ശ്രമം. ഇതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.  …

Read More

അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും ഞാൻ; തനിക്ക് മുന്നിൽ രാഷ്ട്രീയ വർണ വ്യത്യാസങ്ങളില്ലെന്ന് ബൈഡൻ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും. അമേരിക്കയെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും താനെന്ന് ബൈഡൻ പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ ശാസ്ത്രീയ സമീപനവും ഇടപെടലുകളുമുണ്ടാകും. ലോകത്തിന് മുന്നിൽ നഷ്ടപ്പെട്ടു പോയ അമേരിക്കയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഒന്നിച്ചു നിന്ന് പ്രവർത്തിക്കാൻ ബൈഡൻ ആഹ്വാനം ചെയ്തു. കറുത്ത വർഗക്കാർ ഈ നാടിന്റെ അനിവാര്യഘടകമാണ്. അതിൽ ആർക്കും സംശയം വേണ്ട. അമേരിക്ക പ്രതീക്ഷകളുടെ നാടാണ്. എന്നാൽ…

Read More