Headlines

Webdesk

സ്വർണവില ഇന്നുമുയർന്നു; നാല് ദിവസത്തിനിടെ പവന് 720 രൂപയുടെ വർധനവ്

സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 320 രൂപയാണ് ഇന്നുയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,400 രൂപയായി. 4800 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ നാല് ദിവസത്തിനിടെ 720 രൂപയാണ് പവന് വർധിച്ചത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1940 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതും അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനുമാണ് വിപണിയിൽ പ്രതിഫലിച്ചത്.

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 8 (അണ്ടൂര്‍),13(ചീനപ്പുല്ല്) പൂര്‍ണ്ണമായും,വാര്‍ഡ് 11,12 ലായി ഉള്‍പ്പെടുന്ന വരീപ്ര കോളനി,നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 14 ലെ കൊഴുവണ -വെള്ളച്ചാല്‍ റോഡിന്റെ വലതുവശം ആലിങ്കല്‍ കുര്യാക്കോസിന്റെ വീട് മുതല്‍ കൊഴുവണ മുസ്ലീം പള്ളി വരെയുള്ള പ്രദേശങ്ങള്‍ എന്നിവ കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.  

Read More

ചെലവ് കണക്ക് നല്‍കിയില്ല; 81 പേരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യരാക്കി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ 2019 ജനുവരി മുതല്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 81 പേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേയ്ക്കാണ് അയോഗ്യത. പഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 67 പേരെയും മുനിസിപ്പാലിറ്റി കോര്‍പറേഷനുകളില്‍ മല്‍സരിച്ച 14പേരെയുമാണ് അയോഗ്യരാക്കിയത്. ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേയ്ക്കാണ് മത്സരിക്കുന്നതിന് അയോഗ്യതയുളളത്. യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 2015ലെപൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750…

Read More

വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള കെ എം ഷാജിയുടെ അപേക്ഷ കോർപറേഷൻ തള്ളി

വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ അപേക്ഷ കോർപറേഷൻ തള്ളി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ നൽകാൻ കോർപറേഷൻ സെക്രട്ടറി നിർദേശിച്ചു. അനധികൃത നിർമാണത്തെ തുടർന്നാണ് കോർപറേഷൻ ഷാജിക്ക് നോട്ടീസ് നൽകിയത്.   സമർപ്പിച്ച പ്ലാനിലുള്ളതിനേക്കാൾ വലുപ്പത്തിലാണ് ഷാജി വീട് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാൻ ക്രമപ്പെടുത്താൻ നിർദേശം നൽകിയത്.

Read More

അറസ്റ്റുകൾക്കും വിവാദങ്ങൾക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റിന് ശേഷം ആദ്യമായാണ് സമ്പൂർണ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.   ബിനീഷ് വിഷയത്തിൽ പാർട്ടി ഇടപെടില്ലെന്ന് വ്യക്തമാക്കുമ്പോഴും ബിനീഷിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇഡിയുടെ നടപടികളെ രാഷ്ട്രീയമായി പ്രതിരോധിക്കാനും സിപിഎം തയ്യാറെടുക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണ പരിപാടികൾക്കും ഇന്ന് രൂപമാകും.   തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാർട്ടി സെക്രട്ടറിയുടെ മകൻ അറസ്റ്റിലായത് വലിയ പ്രതിസന്ധിയെന്ന് തന്നെയാണ് സിപിഎം വിലയിരുത്തുന്നത്….

Read More

ബൈഡനോ ട്രംപോ, ഇഞ്ചോടിഞ്ച് പോരാട്ടം: 12 മണിക്കൂറിനുള്ളിൽ ഫലം അറിയാമെന്ന് അധികൃതർ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മൂന്നാം ദിവസവും സസ്‌പെൻസ് തീരാതെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഫലപ്രഖ്യാപനമാണ് ഇനിയുണ്ടാകേണ്ടത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിന് അരികിലാണെങ്കിലും ട്രംപ് അവകാശവാദം തുടരുകയാണ് നിയമപരമായി താൻ വിജയിച്ചു കഴിഞ്ഞുവെന്നാണ് ട്രംപ് അൽപ്പം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെട്ടു. വ്യാപകമായ ക്രമക്കേടുകൾ നടന്നു. സുപ്രീം കോടതി വരെ പോകുമെന്നും ട്രംപ് ആവർത്തിച്ചു. നിലവിൽ 264 സീറ്റുകൾ ബൈഡൻ ഉറപ്പിച്ചിട്ടുണ്ട്. ആറ് ഇലക്ടറൽ…

Read More

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്. കോടതിയില്‍ ചില രേഖകള്‍ നല്‍കാന്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. കേസ് മാറ്റിവെക്കാന്‍ തന്നെയാണ് സാധ്യത. കേസിലെ 3 പ്രതികളെ വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തരാക്കിയതിനാല്‍ സുപ്രീംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ്…

Read More

രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു വിജയ്

ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ പേര് മാറ്റി രാഷ്ട്രീയ സംഘടനയാക്കി മാറ്റാന്‍ വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയതായാണ് പുതിയ വാർത്ത.   പാർട്ടി ജനറല്‍ സെക്രട്ടറിയായി ചന്ദ്രശേഖറിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.പ്രസിഡന്റായി പത്മനാഭന്‍, ട്രഷറര്‍ ആയി ശോഭ എന്നിവരുടെയും പേരുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ യെക്കം എന്നപേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. വിജയ്…

Read More

കോവിഡ് കേസുകൾ കുറയുമ്പോഴും ജാഗ്രത തുടരണം: മുഖ്യമന്ത്രി

കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിർബാധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബർ 24നാണ്. 97,417 പേർ ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കാണുന്നത്. ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുൻപുള്ള ആഴ്ചയിലെ അതതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നു മുതൽ…

Read More

ബാറ്റു ചെയ്യാന്‍ മറന്നു; ഡല്‍ഹിയെ ‘ചുരുട്ടിക്കൂട്ടി’ ബുംറ: മുംബൈ ഫൈനലില്‍

ദുബായ്: നേരാംവണ്ണം ശ്വാസം വിടാന്‍ പോലും ഡല്‍ഹിക്ക് സമയം കിട്ടിയില്ല. സ്‌കോര്‍ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കുംമുന്‍പേ മൂന്നു ബാറ്റ്‌സ്മാന്മാര്‍ പുറത്ത്. രണ്ടോവര്‍ കഴിഞ്ഞപ്പോഴേ മത്സരത്തിന്റെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. 201 റണ്‍സ് ലക്ഷ്യം മുന്‍പില്‍. ഡല്‍ഹിയുടെ സ്‌കോറാകട്ടെ പൂജ്യം റണ്‍സിന് മൂന്ന് വിക്കറ്റും. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബൗള്‍ട്ടും അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ‘ചുരുട്ടിക്കൂട്ടി’. പവര്‍പ്ലേയ്ക്ക് മുന്‍പ് ശ്രേയസ് അയ്യറും കൂടി കൂടാരം കയറിയതോടെ വന്‍ത്തോല്‍വി ഡല്‍ഹി മനസില്‍ ഉറപ്പിച്ചു; മുംബൈ ഫൈനലിലേക്കുള്ള ടിക്കറ്റും. ഒരറ്റത്ത് മാര്‍ക്കസ് സ്റ്റോയിനിസും…

Read More