Headlines

Webdesk

കാപ്പനിൽ പാലാക്കാർക്ക് വിശ്വാസമുണ്ട്; ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും രമേശ് ചെന്നിത്തല

ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ ഐശ്വര്യ കേരളയാത്രക്ക് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇടത് ബന്ധം ഉപേക്ഷിച്ച് വന്ന പാലാ എംഎൽഎ മാണി സി കാപ്പനെയും യോഗത്തിൽ സ്വീകരിച്ചിരുന്നു മാണി സി കാപ്പനൊപ്പം ധാരാളം അണികലും നേതാക്കളും യുഡിഎഫിലേക്ക് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാലായിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അത് തെളിയിച്ച കാര്യമാണ്. പി എസ് സി സമരത്തെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കും….

Read More

പാലായിൽ 462 കോടിയുടെ വികസനം നടപ്പാക്കാൻ കഴിഞ്ഞു; മുഖ്യമന്ത്രിക്ക് നന്ദിയെന്ന് മാണി സി കാപ്പൻ

യുഡിഎഫിൽ ചേർന്നതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ കേരളാ യാത്രാ വേദിയിലെത്തിയ മാണി സി കാപ്പൻ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ 16 മാസം കൊണ്ട് 462 കോടിയുടെ വികസനം പാലായിൽ നടപ്പാക്കാൻ കഴിഞ്ഞു. സഖാവ് പിണറായി വിജയനാണ് ഇതിന് സഹായിച്ചതെന്ന് പറഞ്ഞു കൊണ്ടായിരുന്നു മാണി സി കാപ്പന്റെ പ്രസംഗം 25 കൊല്ലം എന്റെ ചോരയും നീരും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചു തരണമെന്നല്ല. പാലാ കൊടുക്കാമെന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാൻ ആണെങ്കിൽ പോപ്…

Read More

പ്രധാനമന്ത്രിയുടെ ചെന്നൈയിലെ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കറുത്ത മാസ്‌കിന് വിലക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്. നെഹ്‌റു സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. ഇതിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്‌ക് ധരിക്കരുതെന്നാണ് പോലീസ് നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് പക്ഷേ ഔദ്യോഗിക ഉത്തരവുണ്ടായിരുന്നില്ല നാല് പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. സ്റ്റേഡിയത്തിനുള്ളിൽ പരിപാടിയിൽ പങ്കെടുത്തവർക്കാണ് നിർദേശം ബാധകമാക്കിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌ക് ധരിച്ചെത്തി പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.

Read More

ഇംഗ്ലണ്ട് 134ന് പുറത്ത്; ഇന്ത്യക്ക് 195 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 134 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യ 195 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. അതേസമയം ഇംഗ്ലണ്ട് ഫോളോ ഓൺ ഒഴിവാക്കിയിരുന്നു അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇഷാന്ത് ശർമ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 42 റൺസെടുത്ത് പുറത്താകാതെ നിന്ന ബെൻ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ ഒലി പോപ് 22 റൺസും ബെൻ…

Read More

പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ്(12), റിൻഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്. കളിച്ചു കഴിഞ്ഞതിന് ശേഷം സമീപത്തെ കുളത്തിൽ കൈകലാകുകൾ കഴുകാനിറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

മലപ്പുറത്ത് അഞ്ച് വയസ്സുള്ള കുട്ടി പീഡനത്തിന് ഇരയായി; നാൽപതുകാരൻ അറസ്റ്റിൽ

മലപ്പുറത്ത് പിഞ്ചകുട്ടിയോട് കണ്ണില്ലാത്ത ക്രൂരത. അഞ്ച് വയസ്സുള്ള പെൺകുട്ടി പീഡനത്തിന് ഇരയായി. മലപ്പുറം എടവണ്ണയിലാണ് സംഭവം. അയൽവാസിയായ നാൽപതുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത് അയൽവീട്ടിൽ കളിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തിയ കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Read More

കാപ്പൻ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കട്ടെയെന്ന് മുല്ലപ്പള്ളി; മുന്നണി പ്രവേശനത്തിൽ പ്രതിസന്ധി

എൽഡിഎഫ് ബന്ധം വിട്ട് യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പനെ പ്രതിരോധത്തിലാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ വാക്കുകൾ. പുതിയ പാർട്ടി രൂപീകരിച്ച് കാപ്പൻ ഘടകകക്ഷിയാകുന്നതിലാണ് മുല്ലപ്പള്ളി എതിർപ്പുന്നയിക്കുന്നത്. കാപ്പൻ കോൺഗ്രസിനൊപ്പം ചേർന്ന് പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് മുല്ലപ്പള്ളി ഇന്നും ആവർത്തിച്ചു അദ്ദേഹം കോൺഗ്രസുകാരനായി പാർട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ഘടകകക്ഷിയായി എങ്ങനെയാണ് വരുന്നതെന്ന് പൂർണരൂപം ലഭിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കാപ്പനെ…

Read More

കറുത്ത മാസ്‌കിന് വിലക്കെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി; മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്ന വാർത്തയും ശരിയല്ല

താൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാർഥിയോട് ക്ഷുഭിതനായി എന്ന് പ്രചരിക്കുന്നതും ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ചില കുട്ടികൾ കറുത്ത മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളുമായുള്ള ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങൾ ഉയരുന്നുണ്ട്. കറുത്ത മാസ്‌ക് പാടില്ലെന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ്. അങ്ങനെയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

ഇംഗ്ലണ്ടിന് വൻ തകർച്ച, ആറ് വിക്കറ്റുകൾ വീണു; അശ്വിന് മൂന്ന് വിക്കറ്റ്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് തകർച്ച. 87 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 6ന് 97 റൺസ് എന്ന നിലയിലാണ് ആതിഥേയർ 6ന് 300 എന്ന നിലയിൽ ഇന്ത്യൻ ബാറ്റിംഗാണ് രണ്ടാം ദിനം പുനരാരംഭിച്ചത്. ഇന്ത്യ 329 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ സ്‌കോർ പിന്തുടരാൻ ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ താരങ്ങൾക്ക് പക്ഷേ പിഴച്ചു. അശ്വിനാണ് ഇംഗ്ലീഷ് നിരയിൽ കൂടുതൽ അപകടം വിതച്ചത് സ്‌കോർ തുറക്കും മുമ്പേ…

Read More

തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കി​ലി​ടിച്ചു; 8 സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു

തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ എ​ട്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്ര​യി​ലെ ക​ര്‍​ണൂ​ലി​ല്‍ ദേ​ശീ​യ​പാ​ത 44ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എന്നാൽ നാ​ല് കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ജ​സ്ഥാ​നി​ലെ അജ്മീറിലേ​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ​വ​രാ​യി​രു​ന്നു ഇ​വ​ര്‍. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലെ ഡി​വൈ​ഡ​ര്‍ മ​റി​ക​ട​ന്ന് എ​തി​രെ വ​ന്ന ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 18…

Read More