
ഇന്ത്യയുമായുള്ള ബന്ധം എപ്പോഴും സ്പെഷ്യല്, മോദി ചെയ്യുന്ന ചില കാര്യങ്ങള് ഇഷ്ടപ്പെടുന്നില്ല’; നിലപാട് മയപ്പെടുത്തി ട്രംപ്
ഇന്ത്യ-അമേരിക്ക ബന്ധം സവിശേഷമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. എന്നാല് ഇപ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള് താന് ഇഷ്ടപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ ചൈനയ്ക്കൊപ്പം പോയെന്ന പരാമര്ശം ട്രംപ് തിരുത്തി. റഷ്യയില് നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില് നിരാശനാണെന്നും വാര്ത്താ ഏജന്സിയോട് ട്രംപ് വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്നും അവര്ക്ക് ആശംസകള് നേരുന്നുവെന്നും ട്രൂത്ത് സോഷ്യലില് കുറിച്ച് മണിക്കൂറുകള്ക്ക് ശേഷമാണ് ട്രംപ് ഇന്ത്യയുമായി എപ്പോഴും തങ്ങള്…