സിബിഐ അന്വേഷണം വേണം; സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം

സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം. ആഗോള അയ്യപ്പസംഗമത്തിന്റെ ചിലവിനെകുറിച്ചും ഇന്ന് നിയമസഭയിൽ ചോദ്യം വരും. വിവാദത്തിൽ സഭയ്ക്ക് പുറത്തും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധം ഉണ്ടാകും.

സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് യുഡിഎഫ്. സമരപരിപാടികൾ ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്നുചേരും. സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ ബിജെപിയും കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

സ്വർണപ്പാളി വിവാദം സംബന്ധിച്ചും ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവിനെകുറിച്ചും ഇന്ന് നിയമസഭയിൽ ചോദ്യം വരും. രേഖാമൂലം ഉത്തരം നൽകുന്ന നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ കടന്നുവരുന്നത്.

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ എം.എൽ.എമാരായ എം.വിൻസന്റ് ടി.ജെ.വിനോദ്, ടി.സിദ്ദിഖ്, ഉമാ തോമസ് എന്നിവരാണ് ചോദ്യം നൽകിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച ചോദ്യം ഇടത് സ്വതന്ത്ര എം.എൽ.എ പി.ടി.എ റഹീമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ രണ്ട് ചോദ്യങ്ങൾക്കും എന്ത് ഉത്തരം നൽകും എന്നതാണ് ആകാംക്ഷ.