
റവാഡ ചന്ദ്രശേഖര് പൊലീസ് മേധാവി; കൂത്തുപറമ്പ് രക്തസാക്ഷികളോട് സിപിഐഎം നേതൃത്വം എന്ത് പറയും?
സിപിഐഎമ്മിന്റെ കണ്ണിലെ കരടായിരുന്ന ഐപിഎസ് ഓഫീസര്, കൂത്തുപറമ്പ് വെടിവെപ്പ് കേസിലെ ആരോപണ വിധേയന്, റവാഡ ചന്ദ്രശേഖര് കേരളത്തിലെ പൊലീസിനെ നയിക്കാന് എത്തുകയാണ്. അഞ്ച് പേരുടെ മരണത്തിലേക്ക് നയിച്ച കൂത്തുപറമ്പ് വെടിവെപ്പ് അന്നും ഇന്നും എന്നും ഓരോ സിപിഐഎം പ്രവര്ത്തകരുടേയും നെഞ്ചിലെ തീയാണ്. കൂത്തുപറമ്പ് വെടിവെപ്പിലേക്ക് നയിച്ച എം വി രാഘവനെ അവസാന കാലം സിപിഐഎം ഏറ്റെടുത്തു. എം വി രാഘവന്റെ മകനേയും സിപിഐഎം പാര്ട്ടിയിലെത്തിച്ചു. തിരഞ്ഞെടുപ്പില് മത്സരിപ്പിച്ചു. ഇപ്പോഴിതാ സിപിഐഎം രാഷ്ട്രീയമായി എതിര്ത്തിരുന്ന ഒരു പൊലീസ് ഓഫീസര്…