
‘കോണ്‍ഗ്രസിന് മത സാമുദായിക സംഘടനകളോട് വിധേയത്വം’ ; യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം
യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം. മതസാമുദായിക സംഘടനകളോട് വിധേയത്വം പുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെ സമീപനം അപകടകരമെന്നാണ് വിമര്‍ശനം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളില്‍ ചില നേതാക്കള്‍ വെള്ളം ചേര്‍ക്കുന്നുവെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടതെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സംസ്ഥാന പഠന ക്യാമ്പിലെ പ്രമേയത്തിലാണ് വിമര്‍ശനം. മത സാമുദായിക സംഘടനകളോട് ബഹുമാനത്തിനപ്പുറം വിധേയത്വത്തിന്റെ ആവശ്യമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. വര്‍ഗീയതയെ നേരിടേണ്ടത് വര്‍ഗീയത കൊണ്ടല്ലെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടത് എന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍…