വിമാനത്തിൽ സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യം; സ്മിത്തിനൊപ്പമുള്ള അനുഭവം പങ്കിട്ട് മുൻ വ്യോമസേന ഉദ്യോഗസ്ഥൻ
മുബൈ∙ സ്മിത്ത് മച്ഛാറിനൊപ്പം 14 വർഷം മുൻപ് വിമാനം പറത്തിയ അനുഭവം പങ്കുവച്ച് മുൻ വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അവിനാശ് ചിക്തേ. വ്യോമസേനയിൽനിന്നു വിരമിച്ചശേഷം വാണിജ്യ കമ്പനിയുടെ യാത്രാ വിമാനത്തിൽ പൈലറ്റായും പൈലറ്റുമാരുടെ പരിശീലകനായും പ്രവർത്തിക്കുകയാണ് അവിനാശ് ചിക്തേ ഇപ്പോൾ. 14 വർഷം മുൻപാണ് താൻ ധീരനായ സ്മിത്ത് മച്ഛാറിനൊപ്പം വിമാനം പറത്തിയതെന്നും എപ്പോഴും പുഞ്ചിരിക്കുന്ന സ്വഭാവമാണ് സ്മിത്തിനുണ്ടായിരുന്നതെന്നും അവിനാശ് ചിക്തേ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.കോക്ക്പിറ്റിലെ അസാധാരണമായ സാഹചര്യത്തെ സ്മിത്ത് നേരിട്ടതിൽ തനിക്കു അതിയായ…
