
‘രാഹുല് മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു’; വി.ഡി സതീശനെതിരെ മൊഴി നൽകി യൂത്ത് കോണ്ഗ്രസ് വനിതാ നേതാവ്
രാഹുല് മാങ്കൂട്ടത്തില് വിഷയത്തില് നേതാക്കള്ക്ക് എതിരേ മൊഴി. വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് മൊഴി. രാഹുല് മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്കിയത്. യൂത്ത് കോണ്ഗ്രസ് വനിതാ നേതാവാണ് മൊഴി നല്കിയത്. രാഹുലിന് അനുകൂലമായി നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില് നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്കിയത്..രാഹുലിന് എതിരായ ആരോപണങ്ങള് ഗുഢാലോചനയുടെ ഭാഗംമാണ്. ഗുഢാലോചനയില് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും…