
സ്വർണ്ണപ്പാളി വിവാദം; ‘തെറ്റുകാരെ ശിക്ഷിക്കണം; സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്’; ജി സുകുമാരൻ നായർ
സ്വർണ്ണപ്പാളി വിവാദത്തിൽ ആദ്യമായി പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വർണപാളി വിവാദത്തിൽ തെറ്റുകാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാ മോഷണവും തെറ്റ് തന്നെയാണ്. സർക്കാർ സത്യമായ രീതിയിൽ അന്വേഷണം നടത്തി തെറ്റുകാരെ കണ്ടുപിടിക്കണമെന്നും ജി സുകുമാരൻ നായർ ട്വന്റിഫോറിനോട് പറഞ്ഞു. കോടതി മുതൽ താഴേക്ക് എല്ലാ സംവിധാനവും ഉണ്ട് കണ്ടുപിടിക്കാൻ. ഇത് കണ്ടുപിടിക്കാൻ സർക്കാർ താല്പര്യവും കാണിക്കുന്നുണ്ട്. ഇവിടെ കാണാതെ പോയത് ഭഗവാൻറെ സ്വത്താണ്. തെറ്റുകാരെ കണ്ടുപിടിക്കുകയും അവരെ…