Headlines

Webdesk

സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡം ശക്തമാക്കാന്‍ നിര്‍ദ്ദേശം; വിദ്യാര്‍ഥികള്‍ ഇടകലരുന്നത് ഒഴിവാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസവകുപ്പ് കര്‍ശനം നിര്‍ദ്ദേശനം നല്‍കി. മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലായി 262 പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയത്. പരമാവധി ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയിലായിരിക്കണം വിദ്യാര്‍ഥികളെ ഇരുത്തേണ്ടത്. വിദ്യാര്‍ഥികള്‍ തമ്മില്‍ ഇടകലരുന്ന സാഹചര്യം കര്‍ശനമായി ഒഴിവാക്കണം. എല്ലാ ദിവസവും സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് കൊവിഡ് സംബന്ധിച്ച റിപോര്‍ട്ടു നല്‍കണമെന്നും സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Read More

മലയാളി കർഷകനെ കർണാടകത്തിൽ ആന ചവിട്ടി കൊന്നു

നടവയല്‍: മലയാളി കർഷകനെ  കർണാടകത്തിൽ ആന ചവിട്ടി കൊന്നു.  നടവയല്‍ സ്വദേശി കുരുന്നുംകര ജോയി (51) യെയാണ് കര്‍ണ്ണാടക സര്‍ഗൂരിലെ ഇഞ്ചി കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടം നനയക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാവിലെയാണ് സംഭവം. കൃഷിയിടത്തിലെ ജലവിതരണത്തിനായി പൈപ്പുകളിടാന്‍ സ്ഥാപിച്ച കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ജാന്‍സി. മക്കള്‍: അഷിത,ആഷ്മി,അഷിന്‍. സംസ്‌കാരം പിന്നീട് നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.

Read More

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സിൽ 178ന് പുറത്ത്; ഇന്ത്യക്ക് 420 റൺസ് വിജയലക്ഷ്യം, അശ്വിന് ആറ് വിക്കറ്റ്

ചെന്നൈ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 178 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് ജയിക്കാനായി വേണ്ടത് 420 റൺസാണ്. ആറ് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനാണ് രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത് 6ന് 257 റൺസ് എന്ന നിലയിൽ ഇന്ത്യയാണ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 337ൽ ഇന്ത്യയുടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 85 റൺസുമായി പുറത്താകാതെ നിന്നു. റിഷഭ് പന്ത് 91 റൺസും പൂജാര 73 റൺസും, അശ്വിൻ 31 റൺസുമെടുത്തു. രണ്ടാമിന്നിംഗ്‌സ്…

Read More

ശശികലയുടെ വാഹനറാലിയിൽ പങ്കെടുത്ത കാറുകൾക്ക് തീപിടിച്ചു; ആളപായമില്ല

നാല് വർഷം ജയിലിൽ ശിക്ഷ അനുഭവിച്ച് മടങ്ങി വരുന്ന ശശികലയക്ക് വൻ സ്വീകരണം ഒരുക്കി അനുയായികൾ. ബംഗളൂരവിൽ നിന്ന് രാവിലെ ഏഴരയോടെയാണ് ശശികല ചെന്നൈയിലേക്ക് തിരിച്ചത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര അണ്ണാഡിഎംകെ പാർട്ടി കൊടി കാറിൽ കെട്ടിയാണ് ശശികല യാത്ര തുടങ്ങിയത്. പാർട്ടി കൊടി പിന്നീട് പോലീസ് അഴിച്ചു മാറ്റിയതോടെ മറ്റൊരു വാഹനത്തിൽ ശശികല യാത്ര തുടരുകയായിരുന്നു. ഇതിനിടെ കൃഷ്ണ ഗിരി ഗോൾ ഗേറ്റിന് സമീപത്ത് വെച്ച് കാറുകൾക്ക് തീപിടിച്ചു സ്വീകരണ റാലിയിൽ പങ്കെടുക്കാനെത്തിയ രണ്ട്…

Read More

മലപ്പുറത്ത് ലാത്തി കണ്ട് എംഎസ്എഫുകാർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്; സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരുക്ക്

അനധികൃത നിയമനങ്ങൾ പ്രതിഷേധിച്ച് മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. സംഘർഷത്തിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കും ഒരു പോലീസുകാരനും പരുക്കേറ്റു. ലാത്തിയടി പേടിച്ചോടിയ എംഎസ്എഫുകാർ സിപിഎമ്മിന്റെ കർഷകര സമരവേദിയിലേക്ക് കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. പിന്നാലെ സിപിഎം-എംഎസ്എഫുകാർ തമ്മിൽ സംഘർഷമുണ്ടായി. പോലീസ് വീണ്ടും ലാത്തി വീശി. വിപി സാനുവിന് നേരെ…

Read More

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം; രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു

പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. സമരത്തിനിടെ രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാർഥികൾ സമരത്തിന് എത്തിയിരുന്നു. പട്ടികയിലെ 954ാം റാങ്കുകാരൻ പ്രിജു, 354ാം റാങ്കുകാരൻ പ്രവീൺകുമാർ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. താത്കാലിക ജീവനക്കാർക്ക് നിയമനം നൽകുന്നത് അവസാനിപ്പിക്കുക, പി എസ് സി പട്ടികയിൽ നിന്ന്…

Read More

കർഷക സമരം എന്തിനാണെന്ന് വിശദീകരിക്കാൻ ആർക്കുമായില്ല; സർക്കാർ പാവങ്ങൾക്കൊപ്പം: മോദി

കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം എന്തിന് വേണ്ടിയാണെന്ന് ആരും പറയുന്നില്ല. കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ലെന്നും രാജ്യസഭയിൽ പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേൽ നടന്ന നന്ദിപ്രമേയ ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു മോദി കാർഷിക നിയമത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കാം. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. കേന്ദ്രസർക്കാർ എന്നും പാവങ്ങൾക്കൊപ്പമാണ്. രാജ്യത്ത് ചെറുകിട കർഷകരാണ് കൂടുതലുള്ളത്. പന്ത്രണ്ട് കോടി പേർക്കും രണ്ട് ഹെക്ടറിൽ താഴെ മാത്രമാണ് ഭൂമി. മുൻപ്രധാനമന്ത്രിമാരായ ചരൺ സിംഗ്, ദേവഗൗഡ…

Read More

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. കൊലപാതക പരമ്പരയിൽ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത്. കൊലപാതക പരമ്പര കേസുകളിലെ പ്രധാന സാക്ഷികൾ ഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളാണെന്നും…

Read More

ലോകത്തെ മെച്ചപ്പെടുത്താൻ ഇന്ത്യക്ക് സംഭാവനകൾ നൽകാനാകും: പ്രധാനമന്ത്രി

ലോകത്തിന്റെ കണ്ണുകളിൽ ഇന്ത്യയിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതീക്ഷയോടെയാണ് ഇന്ത്യയെ ലോകം നോക്കുന്നത്. ലോകത്തെ മെച്ചപ്പെടുത്താൻ ഇന്ത്യക്ക് സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മോദി രാഷ്ട്രപതിയുടെ പ്രസംഗം കേൾക്കാതെയാണ് പ്രതിപക്ഷം അതിനെ വിമർശിച്ചത്. അവസരങ്ങളുടെ നാടാണ് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലേക്ക് നാം കടക്കുകയാണ്. പ്രചോദനത്തിന്റെ വർഷമായി ഇതിനെ ആഘോഷിക്കണം. ഫാർമസി ഹബ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. നാം ലോകത്തിന് വാക്‌സിൻ വിതരണം ചെയ്തു. നമ്മുടെ…

Read More

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ നിന്ന് കണ്ടെത്തി

കൊല്ലം കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെ എസ് ആർ ടി സി ബസ് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പാരിപ്പള്ളിയിൽ നിന്നാണ് ബസ് കണ്ടെത്തിയത്. സംഭവത്തിൽ കെ എസ് ആർ ടി സി അധികൃതർ പരാതി നൽകിയിരുന്നു ജില്ലയിലാകെ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് പാരിപ്പള്ളിയിലെ മൈതാനത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ് കെഎൽ 15-7508 നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ സർവീസ് ആരംഭിക്കുന്നതിനായി…

Read More