കാപ്പാട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം അനുവദിക്കും
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാപ്പാട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ. പ്രകൃതി സൗഹൃദ ബീച്ചുകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്. ഇവിടെ വാഹന പാര്‍ക്കിങ്ങിന് തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപയും മുച്ചക്ര /…
