Headlines

Webdesk

ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ പെടുത്തി മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ്, നവീകരിച്ച ഫുട്പാത്ത് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 12ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നഗര കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി സന്ദേശം നല്‍കും. 11.35 കോടി രൂപ ചെലവില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സംസ്ഥാനത്ത് ആദ്യത്തേതാണ്. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

Read More

തമിഴ്‌നാട് കൃഷിമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷി മന്ത്രി ആര്‍ ദൊരൈകണ്ണ് (72) മരിച്ചു. ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഈ മാസം 13നാണ് ദുരൈക്കണ്ണിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ദൊരൈകണ്ണു. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര്‍ ദൊരൈകണ്ണ്.  

Read More

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസി അറസ്റ്റിൽ

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൻ ദേവൻ എസ്റ്റേറ്റിലെ ശിവകണ്ണനെ(26)യാണ് മൂന്നാർ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ അയൽവാസി കൂടിയാണ് ശിവകണ്ണൻ   പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയം അതിക്രമിച്ചു കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

Read More

ബിനീഷിനെതിരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും നടപടി ആരംഭിച്ചു; കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ നർക്കോടിക്‌സ് കൺട്രോൾ ബ്യൂറോയും നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെ എൻ സി ബി സോണൽ ഡയറക്ടർ അമിത് ഗവാഡെ ഇ ഡി ആസ്ഥാനത്ത് എത്തി കേസിന്റെ വിവരങ്ങൾ ശേഖരിച്ചു മുഹമ്മദ് അനൂപ് പ്രതിയായുള്ള എൻ സി പി കേസിൽ ബിനീഷിനെയും പ്രതി ചേർക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. തിങ്കളാഴ്ച ബിനീഷിനെ എൻ സി ബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ബിനീഷ്…

Read More

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ദിനാശംസ

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക ധാര നവോത്ഥാനത്തിന്റേതായിരുന്നുവെന്നും സാമൂഹികാനാചാരങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്ബോട്ടുകൊണ്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളപ്പിറവി ദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.     “ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട്…

Read More

ഇന്ന് കേരളപ്പിറവി ദിനം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വഞ്ചനാദിനം ആചരിക്കുന്നു

നവംബർ ഒന്ന് കേരളപ്പിറവി ദിനമായ ഇന്ന് സർക്കാരിനെതിരെ സമരപരിപാടികളുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് വഞ്ചനാ ദിനം ആചരിക്കും. വാർഡുകൾ കേന്ദ്രീകരിച്ചാണ് സത്യാഗ്രഹ സമരം. ഓരോ വാർഡിലും 10 പേർ പങ്കെടുക്കുന്ന പരിപാടിയാണ് നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ രമേശ് ചെന്നിത്തല നിർവഹിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ പങ്കെടുക്കും. ഉമ്മൻ ചാണ്ടി കോട്ടയത്തും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പിജെ…

Read More

ഐ പി എല്‍ പ്ലേ ഓഫ് ടിക്കറ്റിന് വന്‍ പോര്; ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

ഷാര്‍ജ:ഡല്‍ഹിക്ക് പിറകെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതയ്ക്കും വിള്ളല്‍. ഇന്ന് ഐ പി എല്ലില്‍ ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ബാംഗ്ലൂരിന്റെ വില്ലനായത്. ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫില്‍ കയറാനുള്ള അവസരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നഷ്ടപ്പെടുത്തിയത്. ജയത്തോടെ ഹൈദരാബാദ് ലീഗില്‍ നാലാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 121 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 23 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദ് നിരയിലെ ടോപ്…

Read More

ആറളം ഫാമില്‍ കാട്ടാന യുവാവിനെ ചവിട്ടികൊന്നു

  ആറളം ഫാമില്‍ കാട്ടാന യുവാവിനെ ചവിട്ടികൊന്നു. ആറളം ഫാമിലെ ഏഴാം ബ്ലോക്ക് മേഖലയില്‍ താമസിക്കുന്ന വിബീഷ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിബീഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിബീഷും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് വൈകുന്നേരം കടയില്‍ പോയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന വഴിക്കാണ് കാട്ടാന ആക്രമിച്ചതെന്നാണ് കരുതുന്നത്. ബബീഷ് ഒറ്റയ്ക്കാണ് തിരികെ വന്നത്. ഇതിനിടയില്‍ മേഖലയില്‍ കാട്ടാന ഇറങ്ങിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എത്തിയ വനംവകുപ്പ് അധികൃതരാണ് ബിബീഷ്…

Read More

ഇറാഖിൽ ഗ്യാസ് പൈപ്പ്ലൈൻ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 51 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.ബാഗ്ദാദിന് തെക്ക് 270 കിലോമീറ്റര്‍ തെക്ക് നഗരമായ സമാവയ്ക്കടുത്താണ് സ്ഫോടനം നടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒന്‍പത് ഷിയാ മിലിഷ്യ പോരാളികളുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

Read More

ജെയിംസ് ബോണ്ട് നായകന്‍ ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടന്‍: പ്രമുഖ ഹോളിവുഡ് താരവും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനുമായിരുന്ന ഷോണ്‍ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത ബിബിസിയെ അറിയിച്ചത്. ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിച്ച ഇദ്ദേഹത്തിനു മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം, മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ്‌സ്, രണ്ട് ബഫ്ത അവാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചിരുന്നു.   1962ല്‍ പുറത്തിറങ്ങിയ ‘ഡോ. നോ’ മുതല്‍ 1983ല്‍ പുറത്തിറങ്ങിയ ‘നെവര്‍ സേ നെവര്‍ എഗെയിന്‍’ എന്ന ചിത്രം വരെയുള്ള ഏഴു ബോണ്ട് ചിത്രങ്ങളിലാണ് കോണറി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്….

Read More