Headlines

Webdesk

തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തും; വാളയാർ കേസിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കുട്ടികളുടെ അമ്മ

വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് ഇവർ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡി വൈ എസ് പി സോജനും എസ് ഐ ചാക്കോയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. കുറച്ചുദിവസം കൂടി നോക്കും. ഇതിന് ശേഷം ജനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനം. തല മുടി എടുത്തുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങൾ ഏറ്റെടുക്കും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. തന്റെ…

Read More

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബിജെപി യോഗത്തിലും പങ്കെടുത്തേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് മോദി കൊച്ചിയിൽ എത്തുന്നത്. അതേസമയം കൊച്ചിയിൽ ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. ചെന്നൈയിൽ നിന്നാകും അദ്ദേഹം കൊച്ചിയിലേക്ക് എത്തുക. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. 14ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മോദി നേരിട്ട് വിലയിരുത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോദി പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്.

Read More

ഗായകൻ എം എസ് നസീം അന്തരിച്ചു

ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിരവധി നാടക കലാസമിതികൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്. കെപിഎസിയിൽ ജനപ്രിയ നാടക ഗാനങ്ങൾക്കും ശബ്ദം നൽകി ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം തുടങ്ങിയ സിനിമകളിലും നസീം പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. 1992, 93, 94, 95, 97 കാലഘട്ടങ്ങളിൽ മികച്ച മിനി സ്‌ക്രീൻ ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

Read More

മലപ്പുറത്ത് കാർ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് വാഹനാപാകടത്തിൽ ഒരു മരണം. ചങ്ങരംകുളത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്നോവ കാർ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം സ്വദേശി രാജീവ്(25)ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് കാറിൽ വന്നിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

മാണി സി കാപ്പൻ-ശരദ് പവാർ കൂടിക്കാഴ്ച ഇന്ന്; മുന്നണി മാറ്റം ചർച്ചയാകും

മുന്നണി മാറ്റ അഭ്യൂഹങ്ങൾ തുടരുന്നതിനിടെ മാണി സി കാപ്പൻ ഇന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. പാലാ സീറ്റ് ലഭിച്ചേക്കില്ലെന്ന് വ്യക്തമായ സൂചന ഇടതുമുന്നണിയിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച സിറ്റിംഗ് സീറ്റുകൾ എൻസിപിക്ക് നഷ്ടപ്പെടാനുള്ള സാധ്യത ശരദ് പവാറിനെ കാപ്പൻ ധരിപ്പിക്കും. നേരത്തെ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നുവെങ്കിലും അവസരം നൽകിയിരുന്നില്ല. അതേസമയം മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. കാപ്പനെ…

Read More

‘മോഡിഫൈഡ് ‘ ഇന്ത്യയിൽ ഇങ്ങനെയാണ്; എണ്ണവില ഇന്നും വർധിച്ചു

നരേന്ദ്രമോദി സർക്കാരിന് കീഴിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പെട്രോൾ കമ്പനികൾ എണ്ണവില വർധിപ്പിക്കുന്നത് തുടരുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് ഇ്‌ന് 26 പൈസയുമാണ് വർധിപ്പിച്ചത് കൊച്ചി നഗരത്തിൽ പെട്രോൾ ലിറ്ററിന് 87.76 രൂപയായി. ഡീസൽ വില 81.99 രൂപയിലെത്തി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 89.48 രൂപയും ഡീസൽ വില 83.63 രൂപയിലുമെത്തി. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾവില 90 കടന്നിട്ടുണ്ട്.

Read More

കോവിഡിനെതിരെ സൗദി നിര്‍മിത വാക്‌സിന്‍: ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം

റിയാദ്: സൗദി നിര്‍മിത കൊറോണ വാക്‌സിനിന്റെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കമായി. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദമാണെന്ന് ലാബ് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. വാക്‌സിനിന്റെ ലാബ് പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ക്ലിനിക്കില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. കൊറോണ വൈറസിനെതിരായ ആദ്യത്തെ സൗദി വാക്‌സിന്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ ശ്രമങ്ങളുമായും സൗദി സര്‍വകലാശാലകളുടെ സംഭാവനയെയും സംയോജനത്തെയും ക്ലിനിക്കല്‍ പരീക്ഷണം പ്രതിഫലിപ്പിക്കുന്നു. രാജ്യത്ത് വിദ്യാഭ്യാസ മേഖലക്കും ശാസ്ത്രീയ ഗവേഷണത്തിനും ഭരണാധികാരികളില്‍ നിന്ന്…

Read More

ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച സംഭവം; പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം 15ന് പരിഗണിക്കും. ്പ്രതിക്ക് വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്. ജസ്‌ന കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് ഷിർസിയുടെ കാറിലാണ് ഇയാൾ കരി ഓയിൽ ഒഴിച്ചത്. ഇതിന് പിന്നാലെ ഹൈക്കോടതിക്ക് സമീപത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌

Read More

ചലചിത്രമേളക്ക് രജിസ്റ്റർ ചെയ്ത 20 ഡെലിഗേറ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

അന്താരാഷ്ട്ര ചലചിത്രമേളക്ക് രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയുടെ ആദ്യഘട്ടം നാളെ തുടങ്ങാനിരിക്കെ ടാഗോർ തീയറ്ററിൽ നടത്തിയ പരിശോധനയിലാണ് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് 1500 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. നാളെ കൂടി ചലചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കൊവിഡ് പരിശോധനക്ക് അവസരമുണ്ടാകും. ഇതിന് ശേഷം എത്തുന്ന ഡെലിഗേറ്റുകൾ സ്വന്തം നിലയിൽ കൊവിഡ് പരിശോധന നടത്തേണ്ടി വരും നാല് നഗരങ്ങളിലായാണ് ഇത്തവണ ചലചിത്ര മേള നടക്കുന്നത്. 2500 പേർക്കാണ് ആകെ പ്രവേശനം അനുവദിക്കുന്നത്. തീയറ്ററുകളിലെ…

Read More

മങ്കടയിൽ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

മലപ്പുറം മങ്കട വേരുംപിലാക്കലിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഗുഡ്‌സ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മുക്കം സ്വദേശികളാണെന്നാണ് സംശയം.

Read More