Headlines

Webdesk

സർക്കാരിനെ താഴെയിറക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷം; യുഡിഎഫ് വഞ്ചനാ ദിനം ആചരിക്കുന്നു

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ സർക്കാരിനെ താഴെയിറക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. സർക്കാരിനെതിരെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിക്കുകയാണ്. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെങ്കിൽ എം ശിവശങ്കർ ആരുടെ ബിനാമിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിതത്‌ല മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ താവളമായി മാറിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ എത്ര ദിവസം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു…

Read More

അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ തമ്മിൽ അടിപിടി; കണ്ണൂരിൽ ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു . മധ്യവയസ്‌കൻ ആണ് മരിച്ചത്   ഇന്ന് രാവിലെയാണ് ജില്ലാ ആശുപത്രി പരിസരത്തെ പെട്ടിക്കടയുടെമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Read More

24 മണിക്കൂറിനിടെ 49,964 പേർക്ക് കൂടി കൊവിഡ്, 470 മരണം; ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തിൽ താഴെയായി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 49,964 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 82 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 81,84,083 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്   ഇന്നലെ 470 പേർ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,22,111 ആയി ഉയർന്നു. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം ആറ് ലക്ഷത്തിൽ താഴെയായി. 5.70 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 74.91 ലക്ഷം പേർ ഇതിനോടകം രോഗമുക്തി നേടി.

Read More

കേരളത്തിന്റെ പുരോഗതിക്കായി പ്രാർഥിക്കുന്നു: കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി

കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ കേരളത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർഥിക്കുന്നു. ഇന്ത്യയുടെ വളർച്ചക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ കേരളത്തിലെ ജനങ്ങൾക്ക് കേരള പിറവി ആശംസകൾ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ആകർഷിച്ചു കൊണ്ട് കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.  

Read More

മയക്കുമരുന്ന് കേസ് മലയാള സിനിമയിലേക്കും: നാല് സിനിമാ താരങ്ങളെ എൻ സി ബി ചോദ്യം ചെയ്തു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് എൻ സി ബി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിബി കൊച്ചി യൂനിറ്റ് അന്വേഷണം ആരംഭിച്ചു നാല് സിനിമാ താരങ്ങളെ എൻസിബി ചോദ്യം ചെയ്തു. അനൂപിന്റെ സിനിമാ ഇടപാടുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളും അന്വേഷണ വിധേയമാക്കും. കേസിൽ ബിനീഷിനെയും പ്രതി ചേർക്കാൻ എൻ സി ബി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ എൻ സി…

Read More

സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ ഇന്ന് തുറക്കും

സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ വിനോദസഞ്ചാരികൾക്കായി ഇന്ന് തുറക്കും. കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികൾ. ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം പത്തു മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. പുരവഞ്ചികൾ, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് പുനരാരംഭിച്ചത്. മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്ഥാനത്തെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായിരിക്കുകയാണ്. നിയന്ത്രിതമായ പ്രവേശനാനുമതി…

Read More

മലയാള ദിനാഘോഷം ഇന്ന്

ഈ വർഷത്തെ മലയാള ദിനാഘോഷം ഇന്ന് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ഓൺലൈനായി മലയാളദിന സന്ദേശം നൽകും. വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കിയാകും ചടങ്ങുകൾ. ഭരണഭാഷാ വാരാഘോഷം നവംബർ ഏഴുവരെ നടക്കും. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദർശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശം നൽകി.  

Read More

കോവിഡ് പരിശോധനയിൽ കേരളം മുന്നിൽ

രാജ്യത്തെ കോവിഡ് പരിശോധനകളിൽ ഏറ്റവും മുന്നിൽ കേരളമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. രാജ്യത്ത് പ്രതിദിനം ദശലക്ഷംപേർക്ക് 844 എന്ന ശരാശരി ഉള്ളപ്പോൾ കേരളത്തിൽ ദശലക്ഷം പേർക്ക് 3258 എന്ന അളവിലാണ് ടെസ്റ്റുകൾ നടക്കുന്നത്. ഡൽഹിയാണ് രണ്ടാംസ്ഥാനത്ത്. പ്രതിദിനം 3225 എന്ന അളവിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്നാംസ്ഥാനത്തുള്ള കർണാടകയിൽ ദശലക്ഷത്തിന് 1550 ടെസ്റ്റുകളാണ് പ്രതിദിനം നടക്കുന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ളത് ദശലക്ഷം പേര്‍ക്ക് 140 ടെസ്റ്റ് എന്ന അളവിലെങ്കിലും പരിശോധന നടത്തണമെന്നാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ…

Read More

രോഹിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല: ബിസിസിഐ

അടുത്തിടെ ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍‍ക്കെ ബിസിസിഐ ഇക്കാര്യത്തില്‍ നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ്. രോഹിത് പൂര്‍ണമായും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പുറത്താ­യിട്ടില്ലെന്ന് ബിസിസിഐ പറയുന്നു. തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഐപിഎല്ലില്‍ ഇപ്പോള്‍ കളിക്കാനിറങ്ങാത്തത്. ഞായറാഴ്ച ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച്‌ വിശദ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.   പരിശോധനയ്ക്ക് ശേഷം പരിക്കിന്റെ സ്ഥിതി വിലയിരുത്തി…

Read More

ഇ‑സഞ്ജീവനി മരുന്നുകളും പരിശോധനകളും ഇനിമുതൽ സൗജന്യം

കോവിഡ് പശ്ചാത്തലത്തിൽ ഒ പി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാൻ പകരം ഏർപ്പെടുത്തിയ സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ ഇനി മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും. കുറിപ്പടി അനുസരിച്ച് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുകയും പരിശോധനകൾ സ്വകാര്യ ലാബുകളിൽ നടത്തുകയുമായിരുന്നു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താം. നേരത്തെ ടെലി മെഡിസിൻ സേവനങ്ങൾ മാത്രമായിരുന്നു സൗജന്യം. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സർക്കാർ…

Read More