Headlines

Webdesk

ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു; വാഷിംഗ്ടൺ സുന്ദറിന് അർധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ബാറ്റിംഗ് തുടരുന്ന ഇന്ത്യ പൊരുതുന്നു. ആറിന് 257 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. നിലവിൽ 6ന് 284 റൺസ് എന്ന നിലയിലാണ് ഇന്ത്യ അശ്വിനും അർധസെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ. സുന്ദർ 84 പന്തിൽ 9 ഫോറുകളുടെ സഹായത്തോടെ 53 റൺസ് എടുത്തിട്ടുണ്ട്. അശ്വിൻ 15 റൺസുമായി ഒപ്പമുണ്ട്. ഇംഗ്ലണ്ടിന്റെ സ്‌കോറിനേക്കാൾ 294 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ഒന്നാമിന്നിംഗ്‌സിൽ 379 റൺസ്…

Read More

ശശികല ഇന്ന് ചെന്നൈയിലേക്ക്, കനത്ത സുരക്ഷയൊരുക്കി പോലീസ്; ബംഗളൂരു മുതൽ വാഹന റാലി

ജയിൽ മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലേക്ക് തിരികെ എത്തും. ബംഗളൂരു മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ തിരികെ വരവേൽക്കുന്നത്. 32 ഇടങ്ങളിൽ സ്വീകരണ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. ടി നഗറിലെ എം ജി ആറിന്റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. ശശികലയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ജയയയുടെ വസതി സ്ഥിതി ചെയ്യുന്ന പോയ്‌സ് ഗാർഡനിലും തമിഴ്‌നാട്-കർണാടക അതിർത്തിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട് ഹൊസൂർ മുതലാണ് വാഹന…

Read More

ആറ് വയസ്സുകാരന്റെ കൊലപാതകം: അമ്മ ഷാഹിദ തീവ്ര മത ഗ്രൂപ്പുകളിൽ സജീവം, കത്തി വാങ്ങിയത് ഭർത്താവിനെ കൊണ്ട്

പാലക്കാട് ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നു. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുള്ളതായി ഏകദേശം വ്യക്തമായിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ഷാഹിദക്ക് മാനസിക വിഭ്രാന്തിയാണെന്ന ബന്ധുക്കളുടെ വാദം പോലീസ് മുഖവിലക്കെടുക്കുന്നില്ല ആറ് വർഷത്തോളം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക് ഡൗൺ സമയത്ത് സ്‌കൂളിൽ പോയിരുന്നില്ല. ഈ സമയത്താണ് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിൽ സജീവമായിരുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പോലീസിന് ലഭിച്ചു….

Read More

വയനാട് ഇന്ന് യുഡിഎഫ് ഹർത്താൽ; വാഹന ഗതാഗതം നിലച്ചു

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെ വയനാട് ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസുകളടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ കട കമ്പോളങ്ങൾ തുറന്നിട്ടില്ല. കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നാണ് സമരക്കാർ പറയുന്നത്.

Read More

വയനാട്ടിൽ യുഡിഫ് ഹർത്താൽ തുടരുന്നു.

വയനാട്ടിൽ യുഡിഫ് ഹർത്താൽ തുടരുന്നു. വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറിനു അവസാനിക്കും. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.  

Read More

മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്

മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ​ഗവ.സ്കൂളിലാണ് 140 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 180 സാമ്പിളുകളാണ് പോസിറ്റീവായത്. രോ​ഗവ്യാപനം തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളിലും അധ്യാപകരിലും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്ത ദിവസം സ്ക്കൂളിൽ ആൻ്റിജൻ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ…

Read More

വയനാട്: കേന്ദ്ര വിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഈ മേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ 2020 ജനവരിയില്‍ സമര്‍പ്പിച്ച ഭേദഗതി ചെയ്ത ശുപാര്‍ശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 118.59…

Read More

5948 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 67,650 പേർ ചികിത്സയിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 525, കൊല്ലം 552, പത്തനംതിട്ട 224, ആലപ്പുഴ 257, കോട്ടയം 709, ഇടുക്കി 354, എറണാകുളം 726, തൃശൂര്‍ 398, പാലക്കാട് 252, മലപ്പുറം 670, കോഴിക്കോട് 623, വയനാട് 263, കണ്ണൂര്‍ 328, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,059 പേർക്ക് കോവിഡ്

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,08,26,363 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ മാത്രം 78 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ ഉള്ളത്. 24 മണിക്കൂറിനിടെ 11,805 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോട രോഗമുക്തരുടെ ആകെ…

Read More

ആരോ​ഗ്യപ്രവർത്തകർക്കുള്ള കൊവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ നിർദേശിച്ച് മന്ത്രി കെ. കെ ശൈലജ

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ നിര്‍ദേശം നല്‍കി. പലരും കൃത്യ സമയത്ത് വാക്സിൻ എടുക്കാൻ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുത്തിവയ്പ്പ്…

Read More