Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളെയാണ്. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും വെവ്വേറെ വോട്ടര്‍പട്ടികയാണ് ഉള്ളത്. നാളെ കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ പേര് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാകും ചേർക്കുന്നത്.

Read More

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം; വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു, ജാഗ്രതാ നിര്‍ദേശം

ഉത്തരാഖണ്ഡിലെ ചമോലിയില്‍ വൈദ്യുതി പദ്ധതിക്കു സമീപം മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഗംഗ, അളകനന്ദ നദീതീര വാസികളോട് എത്രയും വേഗം ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ചമോലി ജില്ലയിലെ തപോവന്‍ പ്രദേശത്തെ…

Read More

ലോകത്ത് 10.63 കോടി കൊവിഡ് ബാധിതര്‍: നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍; ആകെ മരണം 23.18 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.63 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 23.18 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 77.97 കോടി പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്….

Read More

സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് തുടക്കം

ഉത്തരവാദിത്ത രക്ഷാകര്‍തൃത്വത്തെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. 158 കേന്ദ്രങ്ങളിലാണ് പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കോര്‍പറേഷനുകളിലും ഓരോ കേന്ദ്രങ്ങള്‍ ഉണ്ടാകും. നിലവില്‍ ബ്ലോക്ക്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തലങ്ങളില്‍ ഐസിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവ പ്രവര്‍ത്തിക്കുക. എല്ലാ…

Read More

മൂന്നാം ദിനം ഇംഗ്ലണ്ട് ഓള്‍ഔട്ട്; റണ്‍മല താണ്ടാനിറങ്ങി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് ഓള്‍ഔട്ടായി. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ബെസ്സ് (34), ജെയിംസ് ആന്‍ഡേഴ്സണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. 2011 നുശേഷം സ്വന്തം നാട്ടില്‍ ഇതാദ്യമായാണ് ഇന്ത്യ ഇന്നിംഗ്‌സില്‍ 550 റണ്‍സിന് മുകളില്‍ വഴങ്ങുന്നത്. 100ാം ടെസ്റ്റ് കളിക്കുന്ന റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായത്. 377…

Read More

മൂന്നാം ദിനം ഇംഗ്ലണ്ട് ഓള്‍ഔട്ട്; റണ്‍മല താണ്ടാനിറങ്ങി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് ഓള്‍ഔട്ടായി. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ബെസ്സ് (34), ജെയിംസ് ആന്‍ഡേഴ്സണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. 2011 നുശേഷം സ്വന്തം നാട്ടില്‍ ഇതാദ്യമായാണ് ഇന്ത്യ ഇന്നിംഗ്‌സില്‍ 550 റണ്‍സിന് മുകളില്‍ വഴങ്ങുന്നത്. 100ാം ടെസ്റ്റ് കളിക്കുന്ന റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായത്. 377…

Read More

സഹായം ചോദിച്ചു, ഒട്ടും വൈകാതെ തിരൂരിലേക്ക് ബോബിയുടെ സഹായമെത്തി

തിരൂര്‍: പ്രസ്‌ക്ലബ് അംഗവും പ്രാദേശിക പത്രപ്രവര്‍ത്തകനുമായ റഷീദിന് കാലവര്‍ഷത്തിലും കാറ്റിലും തകര്‍ന്നുവീണ വീട് പുനര്‍നിര്‍മിക്കാനുള്ള ധനസഹായം കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷപ്രകാരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രജീഷ്, നിഖില്‍, ഹരിനാരായണന്‍, സുധ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ആളത്തില്‍ പറമ്പില്‍ നസീമ, റഷീദ് ഭവന നിര്‍മാണ സഹായ സമിതി ട്രഷറര്‍ കെ. പി. ഒ. റഹ്മത്തുള്ള എന്നിവര്‍ തുക ഏറ്റുവാങ്ങി. കൗണ്‍സിലര്‍മാരായ കെ. കെ. അബ്ദുല്‍ സലാം…

Read More

കോട്ടയം തിരുവാതുക്കലിൽ മകൻ മദ്യലഹരിയിൽ അമ്മയെ വെട്ടിക്കൊന്നു

കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. 70 വയസ്സുള്ള സുജാതയാണ് മരിച്ചത്. മകൻ ബിജുവാണ് സുജാതയെ വെട്ടിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ബിജുവിന്റെ അച്ഛനും പരുക്കുണ്ട്.  

Read More

മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടേക്കും; യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി

പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ വീണ്ടും തർക്കം മുറുകുന്നു. സമവായ സാധ്യതകൾ മങ്ങുന്നതായാണ് സൂചന. മാണി സി കാപ്പൻ യുഡിഎഫിലേക്ക് തന്നെ പോകുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. കേരളത്തിലെത്തുന്ന എൻസിപി ദേശീയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല ശരദ് പവാറുമായി സംസ്ഥാനത്തെ എൻസിപി നേതാക്കൾ നടത്തിയ ചർച്ചയിൽ ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് ആവർത്തിച്ചിരുന്നു. നാല് സീറ്റിൽ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കളും പ്രതികരിച്ചു. ഇതിന് ശേഷമാണ് കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സമയം അനുവദിക്കാത്തത്. മാണി…

Read More