Headlines

Webdesk

ബംഗാളിൽ താമര വിരിയുമെന്ന് ജെ ഡി നഡ്ഡ; ബിജെപിയുടെ രഥയാത്രക്ക് തുടക്കം

തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ബിജെപിയുടെ രഥയാത്ര തുടക്കമായി. ബംഗാളിൽ താമര വിരിയുമെന്നും മുഖ്യമന്ത്രി മമതാ ബാനർജിയെ ജനം അധികാരത്തിൽ നിന്ന് തൂത്തെറിയുമെന്നും ജെ പി നഡ്ഡ പറഞ്ഞു അനുമതിയില്ലാതെയാണ് രഥയാത്ര നടക്കുന്നത്. യാത്രക്ക് മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പൊതുസമ്മേളനത്തിനുള്ള അനുമതി മാത്രമാണ് നൽകിയത്. സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലെന്നായിരുന്നു ബിജെപി ഇതിനോട് പ്രതികരിച്ചത് രഥയാത്രയെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസമർഥൻ യാത്രക്കും തുടക്കമായി. രഥയാത്ര നിശ്ചയിച്ച അതേ പാതയിലൂടെയാണ് ജനസമർഥൻ യാത്രയും കടന്നുപോകുന്നത്.

Read More

കോട്ടയം തിരുവാതുക്കലിൽ മകൻ മദ്യലഹരിയിൽ അമ്മയെ വെട്ടിക്കൊന്നു

കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. 70 വയസ്സുള്ള സുജാതയാണ് മരിച്ചത്. മകൻ ബിജുവാണ് സുജാതയെ വെട്ടിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ബിജുവിന്റെ അച്ഛനും പരുക്കുണ്ട്.

Read More

വിഴിഞ്ഞത്ത് ജോലി കഴിഞ്ഞുവന്ന ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി

തിരുവനന്തപുരം വിഴിഞ്ഞത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിയും എസ് ബി ഐ വിഴിഞ്ഞം ശാഖാ ജീവനക്കാരിയുമായ സിനി എസ് കെ(49)യെയാണ് ഭർത്താവ് സുഗതീശൻ കുത്തിപ്പരുക്കേൽപ്പിച്ചത്. വലതു കയ്യിലും വയറിലുമാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സിനിയെ എടിഎം കൗണ്ടറിന് സമീപത്ത് ഒളിച്ചുനിന്ന സുഗതീശൻ ഓടിയെത്തി കുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേർന്ന് സുഗതീശനെ പിടികൂടുകയും സിനിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു…

Read More

പാലക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

പാലക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. നഗരത്തിന് സമീപം പൂളക്കാട് എന്ന സ്ഥലത്താണ് ദാരുണ സംഭവം. ആമിൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെയാണ് വീട്ടിലെ കുളിമുറിയിൽ വെച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് ഷാഹിദ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് എത്തുമ്പോൾ വീടിന്റെ പുറത്ത് നിൽക്കുകയായിരുന്നു. ഷാഹിദ. ഇവരുടെ ഭർത്താവും മറ്റ് മക്കളും ഉള്ളിലുണ്ടായിരുന്നുവെങ്കിലും പോലീസ് വന്നതിന് ശേഷമാണ് വിവരം അറിഞ്ഞത്. കൊലപാതകത്തിന്…

Read More

കേന്ദ്രത്തിന് ഒക്ടോബർ 2 വരെ സമയം നൽകുന്നു; നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്ന് രാകേഷ് ടിക്കായത്ത്

കാർഷിക നിയമഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷകർ ആവശ്യം നേടിയെടുക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് സമ്മർദം ചെലുത്താനില്ലെന്നും ടിക്കായത്ത് പറഞ്ഞു ദേശീയപാത ഉപരോധം അവസാനിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ടിക്കായത്ത്. ഒക്ടോബർ 2 വരെ പ്രക്ഷോഭം തുടരും. ഇക്കാലയളവിൽ നിയമം പിൻവലിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ കർഷക സംഘടനകളുമായി ആലോചിച്ച് കൂടുതൽ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു ഒക്ടോബർ രണ്ട് വരെ കേന്ദ്ര സർക്കാരിന് സമരം നൽകുകയാണ്. ഇതിന്…

Read More

വിഴിഞ്ഞത്ത് ജോലി കഴിഞ്ഞുവന്ന ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി

തിരുവനന്തപുരം വിഴിഞ്ഞത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിയും എസ് ബി ഐ വിഴിഞ്ഞം ശാഖാ ജീവനക്കാരിയുമായ സിനി എസ് കെ(49)യെയാണ് ഭർത്താവ് സുഗതീശൻ കുത്തിപ്പരുക്കേൽപ്പിച്ചത്. വലതു കയ്യിലും വയറിലുമാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സിനിയെ എടിഎം കൗണ്ടറിന് സമീപത്ത് ഒളിച്ചുനിന്ന സുഗതീശൻ ഓടിയെത്തി കുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേർന്ന് സുഗതീശനെ പിടികൂടുകയും സിനിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു…

Read More

സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കൊവിഡ്, 16 മരണം; 6178 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂർ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂർ 182, വയനാട് 179, ഇടുക്കി 167, കാസർഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 79 പേർക്കാണ്…

Read More

ശശികലയുടെ മടങ്ങിവരവ്; ശക്തിപ്രകടനത്തിന് അനുമതി നിഷേധിച്ച് പോലീസ്, നിയന്ത്രണം മറികടക്കുമെന്ന് അനുയായികൾ

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ച് ചെന്നൈയിലേക്ക് തിരികെയെത്തുന്ന വി കെ ശശികലക്ക് വൻ സ്വീകരണമൊരുക്കാൻ അനുയായികൾ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ എതിർപ്പുമായി പോലീസ്. സ്വീകരണപരിപാടികൾക്ക് പോലീസ് അനുമതി നിഷേധിച്ചു. ശശികലയെ സ്വീകരിച്ചു കൊണ്ടുള്ള റാലിക്ക് അനുമതി നിഷേധിച്ച് ചെന്നൈ പോലീസ് കമ്മീഷണർ ഉത്തരവിറക്കി എന്നാൽ പോലീസ് നിയന്ത്രണം മറികടക്കുമെന്ന് ശശികലയുടെ അനുയായികാൾ മുന്നറിയിപ്പ് നൽകി. ഹൊസൂർ മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ ചെന്നൈയിലേക്ക് സ്വീകരിക്കുന്നത്. ഹിലോകപ്റ്ററിൽ പുഷ്പവൃഷ്ടി…

Read More

ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ്, പരമാധികാരി തന്ത്രി; യുഡിഎഫ് ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ടു

അധികാരത്തിലെത്തിയാൽ ശബരിമലയിൽ യുവതി പ്രവേശിപ്പിക്കാതിരിക്കാൻ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ട കരടിൽ പറയുന്നു ശബരിമല വിഷയം പരമാവധി ആളിക്കത്തിച്ച് അതിൽ വോട്ട് ചൂഷണം നടത്താനുള്ള ശ്രമമാണ് സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്നത്. ബിജെപിയും സമാന ആശയം തന്നെയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതും. നേരത്തെ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പുറത്തുവിടാൻ യുഡിഎഫിനെ മന്ത്രി എ കെ…

Read More

തൃശ്ശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം; ജനങ്ങളെത്തുന്നത് നിയന്ത്രിക്കും

ഈ വർഷത്തെ തൃശ്ശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താകും പൂരം എത്ര വിപുലമായി നടത്തണമെന്നും എത്രയാളുകളെ പങ്കെടുപ്പിക്കാമെന്നും തീരുമാനിക്കുക ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന് സാഹചര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തും. മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. ഏപ്രിൽ 23നാണ് പൂരം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചിട്ടുണ്ട്.

Read More