Headlines

Webdesk

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്തും മഴ ശക്തമാകും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടുകൂടിയാണ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്. നാളെ രാവിലെയോടെ ഇത് തീവ്രന്യൂനമർദമായി മാറും. മെയ് 24ഓടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയും പിന്നീട് തീവ്രചുഴലിക്കാറ്റായി മാറുകയും ചെയ്യും മെയ് 26ന് വൈകുന്നേരം ബംഗാളിനും ഒഡീഷ തീരത്തിനുമടിയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചു ഒഡീഷയിലെ 30…

Read More

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് മുരളീധരന്‍

  കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കെ മുരളീധരന്‍. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമൊഴിയണം. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നും മുരളീധരന്‍ പറഞ്ഞു നിയമസഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസിനെ നയിക്കാന്‍ സതീശന് സാധിക്കും. പാര്‍ട്ടി പുനഃസംഘടന ആളുകളുടെ കഴിവ് മാത്രം നോക്കിയായിരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Read More

സ്പുട്‌നിക് വി വാക്‌സിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ കൈമാറും; ഇന്ത്യയിൽ 85 കോടി ഡോസ് നിർമിക്കും

  സ്പുട്‌നിക് വി വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ ഇന്ത്യക്ക് കൈമാറും. ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ വാക്‌സിൻ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി ഡിബി വെങ്കിടേഷ് ശർമ പറഞ്ഞു സ്പുട്‌നിക് വാക്‌സിന്റെ 70 ശതമാനത്തോളവും ഇന്ത്യയിലാണ് നിർമിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യും. ജൂണിൽ ഇത് 50 ലക്ഷമായി ഉയർത്തും. ഓഗസ്റ്റിൽ ഇന്ത്യയിൽ ഉത്പാദനവും ആരംഭിക്കും. 85 കോടി ഡോസ് ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

Read More

യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ സതീശന് സാധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. സതീശന് പൂർണ പിന്തുണ നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ തലമുറയുടെ പങ്ക് ഉറപ്പുവരുത്തുകയാണ് തലമുറ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. മികച്ച രീതിയിൽ സതീശൻ പ്രവർത്തിക്കും. യുഡിഎഫിനെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ സതീശന് സാധിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി വരാൻ താൻ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

സതീശനെ അഭിനന്ദിച്ച് വി എം സുധീരൻ; കെപിസിസിയിലും നേതൃമാറ്റമുണ്ടാകും

  വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതോടെ സംസ്ഥാന കോൺഗ്രസിലെ തലമുറ മാറ്റത്തിനാണ് എഐസിസി തുടക്കമിട്ടിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ കടുത്ത സമ്മർദം മറികടന്ന് സതീശനെ നേതാവായി പ്രഖ്യാപിച്ചതോടെ ഗ്രൂപ്പു കളികളിൽ അഭിരമിക്കുന്ന നേതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് കേന്ദ്ര നേതൃത്വം നൽകിയിയിരിക്കുന്നത് വി ഡി സതീശനെ അഭിനന്ദിച്ച് കെപിസിസി മുൻ പ്രസിഡന്റ് കൂടിയായ വി എം സുധീരൻ രംഗത്തുവന്നു. പാർട്ടി താത്പര്യത്തിന് മുൻതൂക്കം ലഭിച്ചുവെന്നായിരുന്നു സുധീരന്റെ പ്രതികരണം. ഗുണപരമായ സമൂല മാറ്റത്തിന് തുടക്കമാകട്ടെയെന്നും സുധീരൻ പറഞ്ഞു. രമേശ്…

Read More

24 മണിക്കൂറിനിടെ 2.57 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4194 പേർ മരിച്ചു

  രാജ്യത്ത് പ്രതീക്ഷയേകി കൊവിഡ് പ്രതിദിന വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,62,89,290 ആയി ഉയർന്നു 24 മണിക്കൂറിനിടെ 4194 പേർ കൂടി മരിച്ചു. കൊവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടാകുമ്പോഴും മരണനിരക്ക് നാലായിരത്തിന് മുകളിൽ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യത്ത് ഇതിനോടകം 2,95,525 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് 3,57,630 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. 2,30,70,365 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ…

Read More

ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തുമെന്ന് മുല്ലപ്പള്ളി

  വി ഡി സതീശനെ ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവായി നിർദേശിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനത്തെ കെപിസിസി സർവാത്മനാ സ്വാഗതം ചെയ്യുകയാണ്. കെപിസിസിയുടെ വിജയാശംസകൾ വി ഡി സതീശന് നേരുകയാണ് 5 വർഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാർട്ടിയുടെ യശസ്സിനായി ചെന്നിത്തല പരമാവധി പ്രവർത്തിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയിൽ അദ്ദേഹത്തിന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തി ഓരോരോ അഴിമതികൾ…

Read More

പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ. വെല്ലുവിളികൾ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ ആഗ്രഹിക്കുന്ന രീതിയിൽ, യുഡിഎഫിനെ, കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരുമെന്നും എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു ചുമതലയേൽപ്പിച്ച ദേശീയ നേതൃത്വത്തോടും കേരളത്തിലെ മുതിർന്ന നേതാക്കളോടും നന്ദി പറയുന്നു. കെ കരുണാകരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥൻമാർ ഇരുന്ന കസേരയിൽ തന്നെ നിയമിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുകയാണ്. ഇതൊരു പുഷ്പകിരീടമല്ലെന്ന ബോധ്യമുണ്ട്. സ്ഥാനത്തിന്റെ മഹത്വം…

Read More

സതീശനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവായി എഐസിസി പ്രഖ്യാപിച്ച വി ഡി സതീശനെ അഭിനന്ദനം അറിയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു വി ഡി സതീശനെ ഫോണിൽ വിളിച്ച് ചെന്നിത്തല അഭിനന്ദിച്ചു. മറ്റന്നാൾ സഭയിൽ നേരിട്ട് കാണാമെന്നും അദ്ദേഹം പറഞ്ഞു.

Read More

രണ്ടാമത്തെ ഓക്‌സിജൻ എക്‌സ്പ്രസും കൊച്ചിയിലെത്തി; വന്നത് 140 മെട്രിക് ടൺ ഓക്‌സിജൻ

കേരളത്തിലേക്ക് രണ്ടാമത്തെ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ കൊച്ചിയിൽ എത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് വല്ലാർപാടത്ത് ട്രെയിൻ വന്നത്. 140 മെട്രിക് ടൺ ഓക്‌സിജനാണ് വന്നത്. റൂർക്കലയിൽ നിന്നാണ് വാഗണുകൾ വന്നത്. ഇത് ടാങ്കറുകളിലേക്ക് മാറ്റി വിവിധ ജില്ലകളിലേക്ക് അയക്കും. കഴിഞ്ഞ ഞായറാഴ്ച 118 മെട്രിക് ടൺ ഓക്‌സിജനുമായി ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് വന്നിരുന്നു.

Read More