Headlines

Webdesk

അടിയന്തരാവസ്ഥ തെറ്റായിരുന്നു; ഇന്ദിരാ ഗാന്ധിയും ഇത് മനസ്സിലാക്കിയിരുന്നു: രാഹുൽ ഗാന്ധി

ഇന്ദിരാ ഗാന്ധി സർക്കാർ ഏർപ്പെടുത്തിയ അടിയന്താരവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി. എന്നാൽ ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. കോർണൽ സർവകലാശാല പ്രൊഫസർ കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു രാഹുൽ. അടിയന്തരാവസ്ഥ തീർച്ചയായും തെറ്റായിരുന്നു. രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരുഘട്ടത്തിലും ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഇന്ന് ആർ എസ് എസ് രാജ്യത്തെ എല്ലാ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥ…

Read More

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപ കൂടി 33,960ല്‍ എത്തി. ഗ്രാം വില 4245 രൂപ.ഇന്നലെയുണ്ടായ വന്‍ ഇടിവിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇന്നലെ പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്. സമീപകാലത്ത് സ്വര്‍ണ വില 34,000ല് താഴെ എത്തുന്നത് ആദ്യമാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില തഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.

Read More

മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും. രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കോവിഡ് വാക്‌സിന്‍ എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഡോ. ഹര്‍ഷവര്‍ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍…

Read More

സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്‌നയും സരിത്തും അടക്കം ഒമ്പത് പ്രതികൾ നൽകിയ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഇല്ലെന്നും പ്രതികൾ വാദിക്കുന്നു സ്വർണക്കടത്ത് കസ്റ്റംസ് കേസ് മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പ്രതികൾ പറയുന്നു. എന്നാൽ നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ നിന്ന് അന്വേഷണം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് എൻഐഎ പറയുന്നു.

Read More

എറണാകുളം ഏലംകുളത്ത് വീണ്ടും അപകടം; യുവാവ് ബൈക്കപകടത്തിൽ മരിച്ചു

എറണാകുളം ഏലംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനൽ സത്യനാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒമ്പതാമത്തെ അപകടമരണമാണിത്. റോഡിനോട് ചേർന്നുള്ള സ്ലാബിൽ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സനൽ സഞ്ചരിച്ച ബൈക്ക് ഇടിയുടെ ആഘാതത്തിൽ തകർന്നു. ദിവസങ്ങൾക്ക് മുമ്പും ഇവിടെ രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചിരുന്നു. മെട്രോ തൂണിലിടിച്ചായിരുന്നു അപകം

Read More

സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ ഇന്നുണ്ടായേക്കും; യുഡിഎഫ് യോഗം ചേരും

സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിന് മുമ്പ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും 12 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് ഗ്രൂപ്പ് ഉറച്ചു നിൽക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് വിട്ടുനൽകില്ലെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ വിമത സ്ഥാനാർഥിയെ നിർത്തുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. കോട്ടയത്ത് നാല് സീറ്റ് വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു പാലാ മാണി സി കാപ്പന് കൊടുത്തു….

Read More

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ ആരോപിച്ച് ഇന്ന് മുതൽ ഡോക്ടർമാർ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക് നീങ്ങുകയാണ്. പേ വാർഡ്, മെഡിക്കൽ ബോർഡ് ട്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ച് 24 മണിക്കൂർ സമരം നടത്താനും കെജിഎംസിടിഎ തീരുമാനിച്ചു മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശികയും അലവൻസുകളും ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 2017…

Read More

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതം മൂലം മരിച്ചു

മംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബീര്‍പുഗുദ്ദെ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീമിന്റെ മകള്‍ ലൈല അഫിയ (23) ആണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ച അന്നു രാത്രി മരണപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു ലൈലയുടെ വിവാഹം. വ്യാപാരിയായ മുബാറക് ആയിരുന്നു വരന്‍. ലൈലയുടെ ജ്യേഷ്ഠന്റെയും വിവാഹം അന്നു തന്നെ ആയിരുന്നു. വിവാഹാനന്തര ചടങ്ങുകള്‍ക്കും ഒത്തുചേരലിനുമായി വരന്‍ മുബാറക് ഉള്‍പ്പെടെയുള്ള കുടുംബം ലൈലയുടെ വീട്ടില്‍ എത്തിയിരുന്നു. ചടങ്ങുകള്‍ക്കിടെ, രാത്രി രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ലൈല പറഞ്ഞു. പിതാവും സഹോദരനും…

Read More

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* കല്ലൂർ 67 മുതൽ പൊൻകുഴി വരെ നാളെ ( ബുധൻ ) രാവിലെ 8.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ* മുണ്ടക്കുറ്റി, പകൽവീട്, കാലുവെട്ടുംതാഴെ, മൂൺലൈറ്റ്, ചേരിയംകൊല്ലി, ബാങ്ക്കുന്ന് എന്നിവിടങ്ങളിൽ നാളെ ( ബുധൻ ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* കോടിഞ്ചേരികുന്ന് ഭാഗങ്ങളിൽ നാളെ…

Read More

3512 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,094 സാമ്പിളുകൾ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 214, പത്തനംതിട്ട 515, ആലപ്പുഴ 112, കോട്ടയം 200, ഇടുക്കി 128, എറണാകുളം 470, തൃശൂർ 339, പാലക്കാട് 129, മലപ്പുറം 288, കോഴിക്കോട് 500, വയനാട് 102, കണ്ണൂർ 142, കാസർഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 47,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,12,484 പേർ ഇതുവരെ കോവിഡിൽ…

Read More