തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശവപ്പെട്ടിക്കട നടത്തിയതിനെ തുടർന്ന് അയൽവാസിയുടെ പെട്രോൾ ബോംബാക്രമണത്തിൽ പരുക്കേറ്റ ഭിന്നശേഷിക്കാരൻ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നത്തുകാൽ സ്വദേശി വർഗീസാണ് മരിച്ചത്
അയൽവാസിയായ സെബാസ്റ്റ്യനാണ് വർഗീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. മെയ് 12നാണ് സെബാസ്റ്റിയൻ വർഗീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. തന്റെ വീടിനോട് ചേർന്ന് ശവപ്പെട്ടിക്കട നടത്തുന്നതിന്റെ ദേഷ്യത്തിലായിരുന്നു ക്രൂരത.