കേരളത്തിലേക്ക് രണ്ടാമത്തെ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ കൊച്ചിയിൽ എത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് വല്ലാർപാടത്ത് ട്രെയിൻ വന്നത്. 140 മെട്രിക് ടൺ ഓക്‌സിജനാണ് വന്നത്. റൂർക്കലയിൽ നിന്നാണ് വാഗണുകൾ വന്നത്.
ഇത് ടാങ്കറുകളിലേക്ക് മാറ്റി വിവിധ ജില്ലകളിലേക്ക് അയക്കും. കഴിഞ്ഞ ഞായറാഴ്ച 118 മെട്രിക് ടൺ ഓക്‌സിജനുമായി ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് വന്നിരുന്നു.