Headlines

Webdesk

ന്യൂനമർദം നാളെ യാസ് ചുഴലിക്കാറ്റാകും: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു യാസിന്റെ സഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ഇതിന്റെ സ്വാധീനഫലമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലാണ് യാസ് വീശിയടിക്കുക. ഇവിടങ്ങളിൽ…

Read More

വി ഡി സതീശൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; ചെന്നിത്തല അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും

  പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് നിർദേശിച്ച വി ഡി സതീശൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. തലസ്ഥാനത്ത് കെസി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും. നാളെ സഭാ സമ്മേളനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാൻഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അറിയിച്ചിരുന്നു. നേരിട്ട് കണ്ട് സതീശൻ നേതാക്കളുടെ പിന്തുണ ഉറപ്പിക്കും. നാളെ സഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക.

Read More

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

  കൊവിഡിൽ വലയുന്ന ജനങ്ങളെ കൂടുതൽ ദ്രോഹിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിപ്പിച്ചത്. മെയ് മാസം 12ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93.31 രൂപയായി. ഡീസലിന് 88.60 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 95.19 രൂപയായി. ഡീസലിന് 90.36 രൂപയും.

Read More

ലതികാ സുഭാഷ് എൻസിപിയിലേക്ക്; പിസി ചാക്കോയുമായി ചർച്ച നടത്തി

  നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തല മുണ്ഡനം ചെയ്യുകയും ഏറ്റുമാനൂരിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തി. ്ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് ലതികയുടെ വിമത സ്ഥാനാർഥിത്വം നിർണായകമായിരുന്നു. മണ്ഡലത്തിൽ 7642 വോട്ടുകൾ ലതികാ സുഭാഷ് നേടിയിരുന്നു. തന്റെ അനുയായികളോടു കൂടി ചർച്ച ചെയ്തതിന് ശേഷമാണ് എൻസിപിയിൽ ചേരാനുള്ള നിലപാട് ലതികാ സുഭാഷ് സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന്…

Read More

മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം; അനുമതി ഇവയ്ക്ക് മാത്രം

  മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര മെഡിക്കല്‍ സര്‍വ്വീസുകള്‍ക്ക് മാത്രമേ നാളെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പുറത്തിറക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ്പി സുജിത്ത് ദാസ് അറിയിച്ചു. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയര്‍ത്തും. ജില്ലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും നിലവിലുളള നിയന്ത്രണങ്ങള്‍…

Read More

കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു

  കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഏഷ്യാനെറ്റിനെ പറഞ്ഞുവിട്ടത്. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഏഷ്യാനെറ്റിനോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പറഞ്ഞുവിട്ടത്. സംഘപരിവാറും ബിജെപിയും ഏഷ്യാനെറ്റ് ബഹിഷ്കരണം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. എന്നാൽ പ്രതിനിധിയെ ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സുരേന്ദ്രനെ അറിയിച്ചു. ‘സംഘി ചത്താല്‍ വാര്‍ത്ത കൊടുക്കില്ലെന്ന്…

Read More

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കും; മന്ത്രി മുഹമ്മദ് റിയാസ്

  തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാവുമെന്നും മന്ത്രി വ്യക്തമാക്കി. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട എഞ്ചിനീയര്‍മാരെ അറിയിക്കുമെന്നും, പരാതി പരിഹരിച്ച ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍…

Read More

മുംബൈ ബാർജ് അപകടം: ഒരു മലയാളി കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം ഏഴായി

  മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കണ്ണൂർ സ്വദേശി സനീഷ് തോമസ് കൂടി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സനീഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും വയനാട് സ്വദേശികളായ സുമേഷ് ജോമിഷ്, കോട്ടയം സ്വദേശി സഫിൻ ഇസ്മായിൽ, പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ.

Read More

കൊടകര കുഴൽപ്പണ കേസിൽ കുരുങ്ങി ബിജെപി: സംസ്ഥാന നേതാക്കളെ നാളെ ചോദ്യം ചെയ്യും

  കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതാക്കളിലേക്ക്. സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീഷിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ഇരുവരോടും നാളെ ഹാജരാകാൻ നിർദേശം നിൽകി ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെയും അയ്യന്തോൾ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാൽ കേസിൽ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ…

Read More

സതീശൻ മികച്ച പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രി

  പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വി ഡി സതീശന്റെ നിയമസഭയിലെ പ്രകടനം വെച്ചാൽ മികവാർന്ന പ്രതിപക്ഷ നേതാവായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു പ്രതിപക്ഷ നിരയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹം എക്കാലവും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികച്ച പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യത. കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ വിലയിരുത്തൽ കൂടി വേണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

Read More