Headlines

Webdesk

കൂടിയാലോചനകൾ കോൺഗ്രസിൽ നടക്കുന്നില്ല; തന്നെ ആരും ബന്ധപ്പെട്ടില്ലെന്നും കെ മുരളീധരൻ

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് വിമർശിച്ച് കെ മുരളീധരൻ എംപി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ പത്തംഗ സമിതിയുണ്ടെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മുരളീധരൻ ആരോപിച്ചു വട്ടിയൂർക്കാവിൽ മത്സരിക്കുന്നത് സംബന്ധിച്ചോ സ്ഥാനാർഥി നിർണയം സംബന്ധിച്ചോ താനുമായി പാർട്ടി നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങോട്ട് കയറി അഭിപ്രായം പറയാനും പോയിട്ടില്ല. ബന്ധപെട്ടാൽ അപ്പോൾ അഭിപ്രായം പറയും. വട്ടിയൂർക്കാവിൽ ആരെ സ്ഥാനാർഥിയായി നിർത്തിയാലും പ്രചാരണത്തിന് പോകുമല്ലോ. സ്ഥാനാർഥി നിർണയം പ്രധാനപ്പെട്ട ഒരു കാര്യമാണ്….

Read More

രണ്ടില സുപ്രീം കോടതി കയറി: ചിഹ്നം ജോസിന് നൽകിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പി ജെ ജോസഫ്

കേരളാ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പി ജെ ജോസഫ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഹൈക്കോടതി സിംഗിൾ ബഞ്ച്, ഡിവിഷൻ ബഞ്ചുകളിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ജോസഫ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് ആവശ്യപ്പെടുന്നു. കേരളാ കോൺഗ്രസ് പിളർന്നതിന് ശേഷം രണ്ടില ചിഹ്നം ജോസ് കെ…

Read More

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്; തുടർ നടപടികൾ പാടില്ല

സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ നിയമനങ്ങൾക്കെതിരെ തടസ്സവുമായി ഹൈക്കോടതി. പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു സ്ഥിരപ്പെടുത്തൽ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങൾ ഇന്നത്തെ തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു. പി എസ് സി റാങ്ക് ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ചാണ് നടപടി. പത്ത് വർഷം പൂർത്തീകരിച്ച താത്കാലികക്കാരെ വവിധ വകുപ്പുകളിൽ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാരിന്റെ ഉത്തരവ്. കേസിൽ 12ാം തീയതി വിശദമായ വാദം കേൽക്കും. അതുവരെ തുടർ നടപടികൾ പാടില്ല. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടിക്രമങ്ങൾ…

Read More

തിരുവനന്തപുരം കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വെളളനാട് സൗമ്യ ഭവനില്‍ നികേഷിന്റെ മകന്‍ സൂര്യ (14), വെളിയന്നൂര്‍ അഞ്ചനയില്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ അക്ഷയ് കൃഷ്ണ (13) എന്നിവരാണ് മരിച്ചത്. നാല് കൂട്ടുകാര്‍ ചേര്‍ന്ന് കുളിക്കാനിറങ്ങിയപ്പോള്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ ഉടന്‍തന്നെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Read More

24 മണിക്കൂറിനിടെ 17,407 പേർക്ക് കൂടി കൊവിഡ്; 89 പേർ മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,11,56,923 ആയി ഉയർന്നു 24 മണിക്കൂറിനിടെ 89 പേർ രാജ്യത്ത് മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 14,301 പേർ ഇന്നലെ രോഗമുക്തരായി. ഇതിനോടകം 1,08,26,075 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 1,73,413 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,57,435 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. അതേസമയം രാജ്യത്താകെമാനം ഇതിനോടകം 1,66,16,048 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം…

Read More

താജ്മഹലിൽ ബോംബ് ഭീഷണി: പരിശോധന നടക്കുന്നു, ആളുകളെ ഒഴിപ്പിച്ചു

താജ്മഹലിൽ ബോംബ് ഭീഷണി. ഉത്തർപ്രദേശ് പോലീസിനാണ് ഫിറോസാബാദിൽ നിന്ന് ഭീഷണിയെത്തിയത്. താജ്മഹലിനുള്ളിൽ ബോംബ് വെച്ചുവെന്നായിരുന്നു ഭീഷണി ഇതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളെ താത്കാലികമായി മഹലിലേക്ക് പ്രവേശിപ്പിക്കുന്നില്ല. താജ്മഹലിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം പരിശോധനയിൽ യാതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്നാണ് വിലയിരുത്തൽ

Read More

കേൾവി സംരക്ഷണം സമൂഹം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്ത് കേൾവി ദിനത്തിൽ സൈക്കിൾ മാരത്തോൺ ശ്രദ്ധേയമായി

കോഴിക്കോട്: കേൾവി സംരക്ഷണം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തു കേൾവി ദിനത്തിൽ സൈക്കിൾ മാരത്തോൺ ശ്രദ്ധേയമായി കേൾവി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടന്ന ബോധവൽക്കരണ സൈക്കിൾ മാരത്തോൺ റാലിയാണ് ശ്രദ്ധേയമായത്. എല്ലാവർക്കും ശ്രവണ പരിചരണം എന്ന ലോക ആരോഗ്യ സംഘടനയുടെ സന്ദേശം പൊതു ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് അസൻഡ് ഇഎൻടി ആശുപത്രിയും ടീം മലബാർ റൈഡേഴ്സ് സൈക്കിൾ ക്ലബ്ബും സംയുക്തമായി സൈക്കിൾ മിനി മാരത്തോൺ റാലി നടത്തിയത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച റാലി ബഹു: എ പ്രദീപ്…

Read More

സ്പിന്നർമാർ പണി തുടങ്ങി; ഇംഗ്ലണ്ടിന് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടം

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് തകർച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 8 ഓവർ പൂർത്തിയാകും മുമ്പേ രണ്ട് സ്പിന്നർമാരെയും നഷ്ടപ്പെട്ടു. കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. സാക് ക്രൗലിയും ഡോം സിബ്ലിയും ചേർന്ന് ഇഷാന്തിനെയും സിറാജിനെയും കരുതലോടെ നേരിട്ടു. എന്നാൽ ആറാം ഓവറിൽ അക്‌സർ പട്ടേൽ എത്തിയതോടെ കഥ മാറി. 2 റൺസെടുത്ത സിബ്ലിയെ അക്‌സർ ക്ലീൻ ബൗൾഡ് ചെയ്തു എട്ടാം ഓവറിൽ അക്‌സർ ക്രൗലിയെയും വീഴ്ത്തി. 9 റൺസാണ്…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തെ ബാധിച്ചത്. ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ…

Read More

ബത്തേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരൻ; വ്യാജപ്രചരണത്തിന് പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

ബത്തേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരൻ… നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചരണം. തൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.. പേജിൻറെ പാസ്സ്‌വേർഡ് അറിയാവുന്ന സിപിഎം നേതാക്കൾ ആണ് ഇതിന് പിന്നിൽ. സിപിഎമ്മിൽ നിന്നും രാജിവെച്ച് ഉടൻതന്നെ ഫേസ്ബുക്ക് പേജിലെ പാസ്സ്‌വേർഡ് സിപിഎം നേതാക്കൾ മാറ്റി… ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് പരാതി നൽകുമെന്നും ഇ എ ശങ്കരൻ.. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനായ എസ് ശങ്കരൻ ഇന്നലെ രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു

Read More