കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കെ മുരളീധരന്‍. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമൊഴിയണം. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നും മുരളീധരന്‍ പറഞ്ഞു
നിയമസഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസിനെ നയിക്കാന്‍ സതീശന് സാധിക്കും. പാര്‍ട്ടി പുനഃസംഘടന ആളുകളുടെ കഴിവ് മാത്രം നോക്കിയായിരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.